24 മണിക്കൂറിനിടെ 7830 കോവിഡ് കേസുകള്‍, ഏഴ് മാസത്തിനിടയിലെ കൂടിയ പ്രതിദിന നിരക്ക്

ന്യൂഡല്‍ഹി. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7830 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ രാജ്യത്തെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകളാണിത്. നിലവില് 40215 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. രാജ്യത്ത് 16 പുതിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം കേരളത്തില്‍ മുമ്പ് സംഭവിച്ച അഞ്ച് മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണങ്ങളുടെ എണ്ണം 531016 ആയി. കഴിഞ്ഞ ദിവസം 5676 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കോവിഡ് രോഗികളുടെ 0.09 ശതമാനമാണ് ആക്ടീവ് കേസുകള്‍. രോഗമുക്തി നിരക്ക് 98.72 ശതമാനമാണ്.