22 പൂച്ചകൾ തന്റെ വീട്ടിലുണ്ട്, അവർ തുടരെ പ്രസവിച്ച് കൊണ്ടിരിക്കുകയാണ്- അനു ജോസഫ്

കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെ പ്രേക്ഷകർ‌ക്ക് പ്രീയങ്കരിയായി മാറിയ താരമാണ് അനു ജോസഫ്. പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് ഇപ്പോഴും ചിലർ അനുവിനെ കാണുന്നത്. കാര്യം നിസ്സാരം എന്ന പരമ്പരയുടെ 1104 എപ്പിസോഡുകൾ അനു പൂർത്തിയാക്കിയിട്ടുണ്ട്. ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടുമാറ്റം നടത്തുന്നത്. തുടർന്ന് ഒത്തിരി സിനിമകളിൽ താരം വേഷമിട്ടു. യൂട്യൂബ് ചാനലിലൂടെ വിശേഷമെല്ലാം ആരാധകരുമായി പങ്കുെവെക്കാറുണ്ട്

തന്റെ തുടക്ക കാലത്ത് ചെയ്ത മിന്നുകെട്ട് എന്ന സീരിയലിനെക്കുറിച്ചും വീട്ടിലെ വളർത്തു പൂച്ചകളെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് അനു ജോസഫ്. ‘മലയാളത്തിൽ ആദ്യമായി ആയിരം എപ്പിസോഡുകൾ പിന്നിട്ട സീരിയലാണ് മിന്നുകെട്ട്. 1000 എപ്പിസോഡ് വരെയും സൂര്യ ടിവിയുടെ നമ്പർ വൺ സീരിയലായിരുന്നു. മെലോഡ്രാമ അധികം ഇല്ലാത്ത സീരിയലായിരുന്നു. എന്റെ പതിനഞ്ചാമത്തെ വയസ്സിലാണ് ഞാൻ ആ കഥാപാത്രം ചെയ്യുന്നത്. ഇരട്ടക്കുട്ടികളുടെ അമ്മയായാണ് അഭിനയിച്ചത്’

അധികം മേക്കപ്പില്ലാതെ നാച്വറലായി ചെയ്യാൻ പറ്റുന്ന കഥാപാത്രമായിരുന്നു. അതെന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നെന്നും അനു ജോസഫ് പറഞ്ഞു. സീരിയലും സിനിമയും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും അനു ജോസഫ് സംസാരിച്ചു. ‘സീരിയലെന്നാൽ ഫാമിലി പോലെ കുറേ നാൾ പോവും. സിനിമ ഡ്രമാറ്റിക്കല്ലാതെ പെർഫോമൻസ് കുറച്ച് കൂടെ ലൈവ് ആയിരിക്കും. സിനിമയിൽ ഒന്നര മാസം കണ്ട് പിന്നീട് പിരിഞ്ഞ് പോവുന്നവരാണ്. പിന്നെ എവിടെയെങ്കിലും വെച്ച് കണ്ടാൽ കണ്ടു’

പക്ഷെ ഞാൻ ചെയ്ത സീരയലുകൾ അഞ്ചാറ് വർഷം ഒരുമിച്ച് പോയതാണ്. ഒരു വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ നിങ്ങളീ സീരിയലുള്ള ആളല്ലേ എന്ന് ചോദിക്കുന്നത് പ്ലസ് പോയന്റായി കരുതിയിട്ടുണ്ട്. ചിലർ കണ്ടാൽ ഒന്ന് ചിരിച്ചൂടെ എന്ന് ചോദിക്കും. പിന്നെയാണ് നമ്മൾ അവരുടെ വീട്ടിൽ ദിവസം കാണുന്നവരാണല്ലോ എന്ന് മനസ്സിലാക്കുന്നത്.

22 പൂച്ചകൾ തന്റെ വീട്ടിലുണ്ട്. അവർ തുടരെ പ്രസവിച്ച് കൊണ്ടിരിക്കുകയാണ്. എവിടേക്കും ഇറക്കി വിടാൻ പറ്റില്ലല്ലോ. ബം​ഗാൾ പൂച്ചകളാണ്. ചിക്കനേ കഴിക്കൂ. ഒരാഴ്ച അവയ്ക്കുള്ള ഭക്ഷണത്തിന് 5000 രൂപയുടെ അടുത്ത് വരും. അനു ജോസഫിന്റെ പൂച്ചകളുടെ വീഡിയോകൾ ഏറെ ശ്രദ്ധ നേടാറുണ്ട്. പട്ടികളേക്കാളും തനിക്ക് പൂച്ചകളെ വളർത്താനാണിഷ്ടം.

പൂച്ചകൾക്കായി പ്രത്യേക കൂടും സൗകര്യങ്ങളും അനു ജോസഫിന്റെ വീട്ടിലുണ്ട്. അനു ജോസഫ് അഭിനയിച്ച പുതിയ മലയാള സിനിമയാണ് അടി. അഹാന കൃഷ്ണ, ഷൈൻ ടോം ചാക്കോ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഷെെൻ ടോം ചാക്കോയുടെ സഹോദരിയുടെ വേഷമാണ് സിനിമയിൽ അനു ജോസഫ് ചെയ്യുന്നത്. ഏപ്രിൽ പതിനാലിന് സിനിമ തിയറ്ററുകളിലെത്തും. പ്രശോഭ് വിജയനാണ് അടിയുടെ സംവിധായകൻ. രതീഷ് രവിയാണ് തിരക്കഥ ഒരുക്കിയത്.