തിരുവനന്തപുരം. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയെ മണക്കൂറുകള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും 2021ല്‍ ഉമ്മന്‍ ചാണ്ടി നേടിയതില്‍ കൂടുതല്‍ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനി വരുന്നത് പിണറായി സര്‍ക്കാരിനെ പുതുപ്പള്ളിയിലെ ജനങ്ങല്‍ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ്.
സംസ്ഥാന സര്‍ക്കാരിനെ തുറന്ന് കാണിക്കുവാനുള്ള അവസരമായി ഉപതെരഞ്ഞെടുപ്പിനെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. ആശയപരമായും രാഷ്ട്രീയപരമായും തെരഞ്ഞെടുപ്പിനെ നേരിടുക. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോലെ യുഡിഎഫ് ഒരു ടീമായി ഉപതെരഞ്ഞെടുപ്പിനെ നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.