കാറിന്റെ വില ഞാൻ പറയില്ല, പക്ഷെ ആ വണ്ടി നമ്പർ എവിടെ കണ്ടാലും ഞാൻ ഉണ്ടോ എന്ന് നോക്കണമെന്ന് ബാല

തൻ്റെ പുതിയ വാഹനത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുകയാണ് നടൻ ബാല. കഴിഞ്ഞ ദിവസം താരം സ്വന്തമാക്കിയ ലെക്സസ് കാറിനെ കുറിച്ചുള്ള വിശേഷങ്ങളാണ് താരം പങ്കുവെച്ചത്. ഈസി ഗോ ഈസി കം ആണ് ഇതെന്നും അതുകൊണ്ടാണ് ഇപ്പോൾ പല സംവിധായകരും നടന്മാരും ലെക്സസ് കാർ ചൂസ് ചെയ്യുന്നതെന്നും വാഹനത്തിന്റെ പൂജയ്ക്ക് ശേഷം ബാല ഓൺലൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

“നല്ല മൈലേജുണ്ട്. സർവീസും വളരെ കുറവാണ്. നല്ല ലുക്കാണ്. രാത്രിയിൽ ആയിരുന്നു ഈ കാർ ഞാൻ ആദ്യം കാണുന്നത്. അന്നേരം മൂൺ ലൈറ്റ് ഇറങ്ങുന്നത് പോലത്തെ ഫീൽ ആയിരുന്നു. എന്റടുത്ത് ജാഗ്വാർ ഉണ്ട്. ഫ്രണ്ടിൽ ഒരു പോഷൻ ബാക്കിൽ ഒരു പോഷൻ എന്ന രീതിയിൽ ആണ് മുകൾ ഭാഗം ഓപ്പൺ ആകുക. ലെക്സസിൽ ഫസ്റ്റ് മുതൽ എൻഡ് വരെ ഫുൾ ഓപ്പൺ ആകും. വേണമെങ്കിൽ ഫുൾ ‍ഡാർക്കും ആക്കാം. എല്ലാം ടച്ചാണ്. സ്റ്റിയറിംഗ് അടക്കം ടച്ചാണ്. പെട്ടെന്ന് പഠിക്കാൻ പറ്റുന്ന കാറ് കൂടിയാണിത്”, കാറിനെ കുറിച്ച്‌ ബാല പറഞ്ഞു.

അതേസമയം, കാറിനേക്കാൾ കാർ നമ്പറാണ് തനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടതെന്നും ഇനി എവിടെ 3333 നമ്പർ കണ്ടാലും താൻ ഉണ്ടോ എന്ന് നോക്കണമെന്നും മാധ്യമങ്ങളോട് ബാല പ്രതികരിച്ചു. വാഹനത്തിന്റെ വില എത്രയെന്ന് താൻ പറയില്ലെന്നും ഒരു ലൈഫേ ഉള്ളൂ. മനസിലുള്ള ആഗ്രഹങ്ങൾ നടപ്പിലാക്കാൻ എല്ലാവർക്കും പറ്റും. കാറാകട്ടെ വീടാകട്ടെ. നിങ്ങൾ അതിനോട് ആഗ്രഹം പുലർത്തി മുന്നോട്ട് പോയാൽ ഉറപ്പായും അത് നേടാൻ സാധിക്കുമെന്നും ബാല ഓൺലൈൻ മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.