![karipur-airport](https://thekarmanews.com/wp-content/uploads/2021/04/karipur-airport.jpg)
ന്യൂഡല്‍ഹി. കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് നിരക്കില്ഡ ഇളവ് നല്‍കുമെന്ന് കേന്ദ്ര ന്യൂനപക്ഷ ഹജ്ജ് കാര്യ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. മന്ത്രിയുമായി മുസ്ലീം ലീഗ് എംപിമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കരിപ്പൂരില്‍ നിന്നുള്ള ടിക്കറ്റില്‍ 40000 രൂപ കുറയ്ക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായി എംപിമാര്‍ പറഞ്ഞു.
കരിപ്പൂര്‍ എംബാര്‍ക്കേഷന്‍ പോയിന്റില്‍ വിമാന ടിക്കറ്റ് നിരക്കിലുണ്ടായ ഭീമമായ അന്തരവും എംപിമാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. രാജ്യത്തെ മറ്റ് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നും വ്യത്യസ്തമായി കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാരോട് അധികൃതര്‍ കടുത്ത വിവേചനം കാണിക്കുന്നുവെന്നും എംപിമാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി.
കരിപ്പൂരില്‍ നിന്നും കൊച്ചിയിലേതിനേക്കാളും കണ്ണൂരിലേക്കാളും 80000 രൂപ കൂടുതല്‍ ഈടാക്കുന്നതായും എംപിമാര്‍ പരാതിപ്പെട്ടു. ഇത് വിമാനകമ്പനി തീരുമാനിക്കുന്നതാണെന്നും ടിക്കറ്റ് ചാര്‍ജ് കുറയ്ക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു.