ബാൻഡ് മേളത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു, സംഭവം പെരുമ്പാവൂരിൽ

എറണാകുളം : ബാൻഡ് മേളത്തിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കൊച്ചി പെരുമ്പാവൂർ പള്ളിയിൽ നടന്ന ബാൻഡ് മേളത്തിനിടെയാണ് യുവാവ് കുഴഞ്ഞുവീണത്. കോതമം​ഗലം സ്വ​ദേശി ജിന്റോയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ബാൻഡ്മേളം നടക്കുന്നതിനിടെ അബോധാവസ്ഥയിലായ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃത​ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. അതേസമയം കൊല്ലത്ത് കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. കൊല്ലം മടത്തറയിലാണ് സംഭവം.

മുല്ലശേരി സ്വദേശി അൽ‌ത്താഫാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള 60 അടി താഴ്ചയുള്ള കിണറ്റിലാണ് അൽത്താഫ് ഇറങ്ങിയത്. ശ്വാസം കിട്ടാതെ വന്നതോടെ അൽത്താഫ് കിണറ്റിനുള്ളിൽ‌ കുഴഞ്ഞു വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടർന്ന് അ​ഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.