ഹൈക്കോടതിയേയും കർമ്മ ന്യൂസിനെയും ബന്ധപ്പെടുത്തി വ്യാജ വീഡിയോ, 12കോടി നഷ്ടത്തിനു നിയമ നടപടി, Notice to Arjun C Vanaj അർജുൻ സി വനജ്

കർമ്മ ന്യൂസിനെതിരേ ഫേസ്ബുക്കിലും യു ട്യൂബിലും തെറ്റായ പ്രചരണങ്ങൾ നടത്തിയതിനു കണ്ണൂർ ഇരിട്ടിക്കടുത്ത് മാടത്തിൽ ചെറുകാട്ടുവളപ്പിൽ അർജുൻ സി വനജ് എന്നയാൾക്കെതിരേ 12 കോടി രൂപയ്ക്ക് നിയമ നടപടി സ്വീകരിച്ചു. ഇയാൾ കർമ്മ ന്യൂസിനെതിരെ തെറ്റായ രീതിയിൽ 6 ദിവസങ്ങളായി വ്യാജമായ വീഡിയോകൾ നിർമ്മിച്ച് പ്രചരണം നടത്തിയ ഓരോ സംഭവത്തിനും 2 കോടി രൂപ വീതം നഷ്ടപരിഹാരം വീതം ആണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്. അപകീർത്തികരമായ വീഡിയോകൾ നിർമ്മിച്ച് കർമ്മ ന്യൂസിനെതിരേ അർജുൻ സി വനജ് ഫേസ്ബുക്കിലും യു ടുബിലും ഇടുകയായിരുന്നു. ഹൈക്കോടതി അഭിഭാഷകൻ രാജസിംഹൻ മുഖേനയാണ്‌ ലീഗൽ നോട്ടീസ് അയച്ചിരിക്കുന്നത്.

കർമാ ന്യൂസ് മാധ്യമ രംഗത്തെ ഖ്യാതിയും ജനപ്രീതിയും ആർജിച്ച അഗ്രഗണ്യമായ പ്രസ്ഥാനം ആണെന്നും വിവിധ സോഷ്യൽ മീഡിയാ പ്ളാറ്റ്ഫോമിലായി 30ലക്ഷം ആളുകൾ പിന്തുടരുന്ന മാധ്യമ സ്ഥാപനം ആണെന്നും ഗൂഗിൾ ഇന്റർനെറ്റ് പ്രോട്ടോക്കോൾ ടെലിവിഷനും പ്രസിദ്ധപ്പെടുത്തിയ 100 ലോകോത്തര ന്യൂസ് പോർട്ടലുകളുടെ ലിസ്റ്റിൽ ഉൾപെട്ട കർമാ ന്യൂസ് സമൂഹത്തിൽ നടക്കുന്ന അഴിമതികളും കുറ്റകൃത്യങ്ങളും നിർഭയവും നിഷ്പക്ഷവുമായി തുറന്ന് കാട്ടിക്കൊണ്ടിരിക്കുന്നു എന്നും ലീഗൽ നോട്ടീസിൽ പറയുന്നു

അർജുൻ സി വനജ് എന്നയാൾക്കെതിരെ സ്വീകരിച്ച് നിയമ നടപടി നോട്ടീസിന്റെ പ്രസക്ത ഭാഗങ്ങൾ…അധികാര ദല്ലാളന്മാർ, ഭരണാധികാരികൾ, അവരുടെ മധ്യസ്ഥന്മാർ – ഇവരേ ഒന്നും ഭയപ്പെടാതെ നിരന്തിരം കർമ്മം നിർവഹിക്കുന്ന സ്ഥാപനമാണ്‌ കർമ്മ ന്യൂസ് .കേരള സർക്കാറിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുള്ള കർമാ ന്യൂസ് സമൂഹത്തിലെ പൗരമാരുടെയും അധ:സ്ഥിതരുടെയും അവകാശങ്ങൾക്ക് വേണ്ടിയും ശബ്ദമില്ലാത്ത ജനങ്ങൾക്ക് വേണ്ടിയും ശബ്ദമുയർത്തുന്നു.ഇത്തരത്തിലുള്ള സ്ഥാപനത്തിനെതിരെ നിരന്തിരം വ്യാജ വാർത്താ കാമ്പൈയിൽ നടത്തുകയായിരുന്നു അർജുൻ സി വനജ്.1-07-2023 ലെ റിപോർട്ടിൽ “കർമ്മാ ന്യൂസിന്റെ ബ്ലാക് മെയ്ലിംഗ് പുറത്ത് – ഒര് കോടി തന്നില്ലെങ്കിൽ വാർത്ത ചെയ്ത് നശിപ്പിക്കും ” – ഈ തലക്കെട്ടിൽ ഒര് ഹോസ്പിറ്റലിനെ തകർക്കാൻ ഉതകുന്ന ബ്ലാക് മെയ്ലിങ് ഏജന്സിയായി കർമ്മാ ന്യൂസിനേ ചിത്രീകരിക്കാൻ ശ്രമിച്ചു.

എന്നാൽ പോലീസ് അന്വേഷണത്തിൽ ഇത് ഒരു വ്യാജ വാർത്തയാണെന്ന് തെളിഞ്ഞു.മാത്രമല്ല ഇതുമായി ബന്ധപ്പെട്ട് ആശുപത്രിക്കാർ കോടതിയിൽ ഹാജരാക്കിയ വ്യാജ രേഖക്കെതിരെ കേസ് നിലവിൽ ഉണ്ട്.04-07-2023 ന് ചെയ്ത കുപ്രചരണത്തിന്റെ തലക്കെട്ട് എന്ന് കാണിച്ച് കർമ്മ ന്യൂസ് സി ഇ ഒ പി ആർ സോം ദേവിന്റെ അശ്ലീല ചാറ്റുകൾ പുറത്ത് വിടുന്നു എന്ന വീഡിയോ അർജുൻ സി വനജ് ചെയ്തു. എന്നാൽ ഈ വീഡിയോയിൽ അർജുൻ സി വനജ് സ്ത്രീയുടേത് എന്ന് പറഞ്ഞ് സ്വന്തം ശബ്ദത്തിൽ ബീപ് സൗണ്ട് ഇട്ട് ശബ്ദ സന്ദേശം എന്ന വിധത്തിൽ വ്യാജ വീഡിയോ ആണ്‌ പുറത്ത് വിട്ടത്.മ്ലേച്ഛവും തരം താണതുമായ ഈ വ്യാജ ആരോപണം കാരണം എന്റെ കക്ഷിയുടെ സൽപേരിനും അന്തസ്സിനും കോട്ടം തട്ടുകയും ഭീമമായ മാനഹാനി സംഭവിയ്ക്കുകയും ചെയ്തു. കർമ്മ ന്യൂസിന്റെ പേർ ഉപയോഗിച്ച് അർജുൻ സി വനജ് സോഷ്യൽ മീഡിയയിൽ ഫോളേവേഴ്സിനെ കൂട്ടുകയും ചെയ്യുകയായിരുന്നു.

അർജുൻ സി വനജ് ചെയ്ത മറ്റൊരു വ്യാജ വീഡിയോ കർമ്മ ന്യൂസ് എംഡിയ്ക്കായി ലുക്കൗട്ട് നോട്ടീസ് എന്നായിരുന്നു.സംസ്ഥാനത്ത് ഉടനീളം 347 പരാതികൾ “, ” ജാമ്യമില്ലാ വകുപ്പുകളിൽ പോലിസ് കേസ് റജിസ്റ്റർ ചെയ്തു.“ എന്നിങ്ങനെ വ്യാജമായ വിവരങ്ങൾ വയ്ച്ച് വീഡിയോകൾ നിർമ്മിച്ച് പ്രചരണം നടത്തി. ഇതെല്ലാം തെറ്റായ വിവരങ്ങൾ ആയിരുന്നു.കർമ്മയുടെ എല്ലാ റിപോർട്ടർമാരെയും പ്രഖ്യാപിത കുറ്റവാളികളായി മുദ്ര കുത്തും എന്ന രീതിയിൽ വേറെയും വീഡിയോകൾ ഇയാൾ നിർമ്മിച്ച് പ്രചരിപ്പിച്ചു.കർമ്മയ്ക്കെതിരേ പരാതി ഉന്നയിക്കുന്നവർക്ക് സൗജന്യമായി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് കൊണ്ട് 9961436140 എന്നനമ്പറിൽ ബന്ധപ്പെടാൻ ക്ഷണിച്ചു. 450-500 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, അതിന്മേൽ 40 ഓളം എഫ്.ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാൾ കളവായി വീഡിയോ ചെയ്ത് പ്രചരിപ്പിച്ചു. കർമ്മ ന്യൂസിനും കർമ്മയുടെ കമ്പിനിയായ ഗാലക്സി സൂം ഇന്ത്യയിലും ഇ.ഡി റെയ്ഡ് എന്ന രീതിയിലും, ഇ ഡി അന്വേഷണം എന്ന രീതിയിലും കളവായി ഇയാൾ വീഡിയോ ചെയ്ത് പ്രചരിപ്പിച്ചു.

അർജുൻ സി വനജ് തന്റെ വ്യാജ വീഡിയോകൾ ചെയ്യുന്നതിനായി ഓപറേഷൻ കർമ്മ എന്ന പേരിൽ ഒരു പദ്ധതി തന്നെ പരസ്യമായി നടപ്പാക്കി വൻ ഗൂഢാലോചന നടത്തി. തുടർന്ന് അതിന്റെ ഭാഗമായി നിരവധി പേരേ ഗൂഢാലോചനയുടെ ഭാഗവാക്കുകളാക്കി അവരുടെ വീഡിയോകളും പ്രചരിപ്പിച്ചു.എം.ഡി. പത്തി മടക്കി,കർമ്മ സിഇഒ സോമദേവും റിപ്പോർട്ടറും ഒളിവിൽ എന്നും പച്ച കള്ളം പറഞ്ഞ് പ്രചരിപ്പിച്ചു. കർമ്മ ന്യൂസ് പ്രവർത്തകർ ഒളിവിൽ പോയി എന്ന വ്യാജ വാർത്തയും ഇയാൾ നിർമ്മിച്ച് വീഡിയോ ചെയ്തു.മാത്രമല്ല അർജുൻ സി വനജ് കർമ്മ ന്യൂസിനെതിരെയുള്ള തങ്ങളുടെ പോരാട്ടം തുടരുമെന്നും മൂന്നാം ഘട്ടമായി കർമ്മ ന്യൂസ് പൂട്ടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങും എന്നും പ്രഖ്യാപിച്ചു.

ഇയാൾ കർമ്മ ന്യൂസിനെയും ഹൈക്കോടതിയേയും ബന്ധപ്പെടുത്തി ഗുരുതരമായ വ്യാജ വാർത്ത ഉണ്ടാക്കി. കർമ്മ ന്യൂസ് സമൂഹത്തിന് നിന്ദ്യവും ഹാനികരവും എന്ന് ഹൈക്കോടതി പറഞ്ഞു എന്ന പച്ച കള്ളം പ്രചരിപ്പിച്ച് അത്തരം ഒരു വീഡിയോ ഇയാൾ തന്നെ പ്രസ്ഥാവിച്ച് പ്രസിദ്ധപ്പെടുത്തി. ഹൈക്കോടതിയോ ഇന്ത്യയിലേ ഒരു കോടതിയോ ഇത്തരം ഒരു പരാമർശം കർമ്മ ന്യൂസുമായി ബന്ധപ്പെടുത്തി നടത്തിയിട്ടില്ല എന്ന് അന്വേഷണത്തിൽ വ്യക്തമായി.കർമ്മ ന്യൂസ് ഉടൻ പൂട്ടിക്കും എന്നും മണിക്കൂറുകൾക്ക് ഉള്ളിൽ അടച്ച് പൂട്ടും എന്നും വ്യാജമായ പ്രചാരണം നടത്തി.കർമ്മ ന്യൂസ് പൂട്ടാൻ പോകുന്നു എന്നും ഉടൻ താഴിടും എന്നും ഇയാൾ പ്രചാരണം നടത്തിയിരുന്നു

ഇത്തരം രീതിയിൽ ഇയാൾ ഒരു മാധ്യമ സ്ഥാപനത്തേ വേട്ടയാടിയതിനു പിന്നിൽ ഗൂഢാലോചന ഉണ്ട്. എതിർ കക്ഷി സോഷ്യൽ മീഡിയയെ മറയാക്കി പ്രവർത്തിച്ചതിനു പിന്നിൽ രാജ്യ വിരുദ്ധ ശക്തികളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.തന്റെ കക്ഷിക്കെതിരെ ഗൂഢാലോചന നടത്തി വ്യാജമാണ്‌ എന്ന് അറിഞ്ഞ് കൊണ്ട് വീഡിയോകൾ നിർമ്മിച്ച് സമൂഹത്തിൽ പ്രചരിപ്പിച്ചതിനു ഐ.പി സി സെക്ഷൻ 499, 500 പ്രകാരം കുറ്റകരമാണ്. എന്റെ കക്ഷിയ്ക്കും കർമ്മാ ന്യൂസ് ചാനലിനുമുണ്ടായ ഭീമമായ മാനഹാനിയ്ക്കും തൽഫലമായി ഉണ്ടായ മാനസിക സമ്മർദ്ദങ്ങൾക്കും ഒര് തുകയും പരിഹാരമാകുന്നില്ല. എങ്കിലും സാമ്പത്തിക നഷ്ടത്തിനും മാനഷ്ടത്തിനും ഓരോ റിപോർട്ടിനു ₹2,00,00,000 നല്കണം. മൊത്തത്തിൽ വ്യാജമായ 6 വീഡിയോകൾക്ക് 12 കോടി നഷ്ടം നല്കണം എന്നും കർമ്മ ന്യൂസിനു വേണ്ടി നിയമ നടപടിയുടെ ഭാഗമായി നല്കിയ നോട്ടീസിൽ അഡ്വ രാജ സിംഹൻ നല്കിയ നോട്ടീസിൽ ആവശ്യപ്പെടുന്നു.