കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു

കൊല്ലം: കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് മരിച്ചു. മുല്ലശ്ശേരി അംഗനവാടിക്ക് സമീപ താമസിക്കുന്ന മല്ലശ്ശേരി വീട്ടിൽ അൽത്താഫ് (25) ആണ് മരിച്ചത്. കിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

വീടിനോട് ചേർന്നുള്ളതാണ് 60 അടി താഴ്ചയുള്ള കിണറിലാണ് അല്‍ത്താഫ് ഇറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.

ശ്വാസം കിട്ടാതെ അല്‍ത്താഫ് കിണറ്റിനുള്ളിൽ കുഴഞ്ഞു വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരണം. ഫയർഫോഴ്സ് എത്തി മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.