ജീവിത യാഥാര്‍ത്യങ്ങള്‍ പറഞ്ഞ് ഷോര്‍ട്ട്ഫിലിം ‘ആത്മഹത്യ’

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം ആത്മഹത്യ ശ്രദ്ധേയമാകുന്നു. സംസ്ഥാനത്ത് സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് അടുത്തിടെ നിരവധി പെണ്‍കുട്ടികളാണ് ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തത്. കേരളത്തിന്റെ നൊമ്പരമായി മാറുകയാണ് ഇങ്ങനെ അകാലത്തില്‍ പൊലിഞ്ഞുപോയ പെണ്‍കുട്ടികള്‍.

ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച വിസ്മയ എന്ന പെണ്‍കുട്ടിയെ കേരളം ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സമാന അനുഭവങ്ങളിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടികളുടെ കഥ പറഞ്ഞുകൊണ്ട് ആത്മഹത്യ ഷോര്‍ട്ട്ഫിലിം ശ്രദ്ധേയമാകുന്നത്. B4 Blaze എന്ന കമ്പനിയാണ് ഷോര്‍ട്ട് ഫിലിം പുറത്തിറക്കിയിരിക്കുന്നത്. രവിശങ്കര്‍ ആര്‍ വാര്യരാണ് സംവിധാനം. അഖില്‍ നായര്‍, അമൃത എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.