കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം, അഭയയുടെ പോസ്റ്റ് വൈറൽ

സം​ഗീത സംവിധായകൻ ഗോപി സുന്ദറും ​ഗായക അമൃത സുരേഷും വേർപിരിയുകയാണെന്ന വാർത്ത എത്തിയതിന് പിന്നാലെയുള്ള ഗായിക അഭയ ഹിരൺമയിയുടെ പോസ്റ്റ് വൈറൽ. ജീവിതം മതിമറന്ന് ആഘോഷിക്കണമെന്നു സൂചിപ്പിച്ചുള്ള പോസ്റ്റാണിത്. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ ചിത്രത്തിലെ ബിച്ചു തിരുമലയുടെ ‘ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ’ എന്ന വരികൾ കടമെടുത്താണ് അഭയയുടെ പോസ്റ്റ്.

”എല്ലാ ലത്തിരികളും പൂത്തിരികളും കൊണ്ട് നിങ്ങൾ ജീവിതം ആഘോഷിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം” എന്നാണ് മനോഹര സായാഹ്നത്തിൽ ദീപാലങ്കാരങ്ങൾക്ക് നടുവിൽ നിൽക്കുന്നതിന്റെ ചിത്രം പങ്കുവച്ച് അഭയ ഹിരൺമയി കുറിച്ചത്.

ഗായികയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു വൈറലായി കഴിഞ്ഞു. നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. അതേസമയം, സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പം പത്തു വർഷത്തോളം ലിവിംഗ് ടുഗതർ റിലേഷൻഷിപ്പിലായിരുന്നു അഭയ ഹിരൺമയി. കഴിഞ്ഞ വർഷമാണ് ഇവർ ബ്രേക്കപ്പ് ആയത്.

പിന്നീടാണ് ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തുന്നത്. എന്നാൽ ഒരു വർഷത്തെ ആനിവേഴ്‌സറി ആഘോഷത്തിന് ശേഷം ഇരുവരും വേർപിരിയുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇൻസ്റ്റഗ്രാമിൽ ഇരുവരും അൺഫോളോ ചെയ്തത് വാർത്തകളിൽ നിറഞ്ഞിരുന്നു.

തങ്ങൾ പ്രണയത്തിലാണ് എന്ന് അറിയിച്ചു കൊണ്ട് പങ്കുവച്ച പോസ്റ്റും ഇരുവരും ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ ഒന്നിച്ചുള്ള മറ്റ് ചിത്രങ്ങളൊന്നും ഇതുവരെ ഡിലീറ്റ് ചെയ്തിട്ടില്ല. ഗോപി സുന്ദറിന്റെ സോഷ്യൽ മീഡിയ പേജുകളിൽ അഭയ ഹിരൺമയിക്കൊപ്പമുള്ള ചിത്രങ്ങൾ ഇപ്പോഴുമുണ്ട്.