സഹപാഠിയുടെ നഗ്ന വീഡിയോ പകര്‍ത്തിയതിന് പുറത്താക്കപ്പെട്ടയാളാണ് രേവതി, അഭില്‍ ദേവ് പറയുന്നു

കഴിഞ്ഞ ഇടയ്ക്കാണ് തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ച വ്യക്തിയകളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി നടി രേവതി സമ്പത്ത് രംഗത്ത് എത്തിയതി. രേവതിയുടെ ഈ ആരോപണത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കുറ്റാരോപിതനായ കേരള ഫാഷന്‍ ലീഗ് സ്ഥാപകനായ അഭില്‍ ദേവ്.

2016ല്‍ രേവതി സമ്പത്തിന് താന്‍ നടത്തിയ ഷോയില്‍ അവസരം നല്‍കി എന്നത് മാത്രമാണ് താന്‍ ചെയ്തത് എന്നാണ് അഭില്‍ ദേവ് പറയുന്നത്. ഒരു വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അഭില്‍ ദേവ് പ്രതികരിക്കുന്നത്. 2015ല്‍ ആണ് എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ആണെന്ന് പറഞ്ഞ് രേവതി തന്നെ വിളിക്കുന്നത്. ഒരു പുതുമുഖം എന്ന നിലയില്‍ അവസരം കൊടുക്കുക മാത്രമാണ് താന്‍ ചെയ്തത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്നപ്പോള്‍ അത്ഭുതപ്പെട്ടു പോയി. ഇതിനൊന്നും ഒരു തെളിവും ഈ കുട്ടിയുടെ പക്കല്‍ ഇല്ല. ഇപ്പോള്‍ ഈ വാര്‍ത്തകള്‍ പ്രചരിക്കുന്നത് തന്നെയും കുടുംബത്തെയും വളരെ മോശമായി ബാധിക്കുന്നു. അതിനാല്‍ രേവതിയെ കുറിച്ച് താന്‍ നടത്തിയ അന്വേഷണത്തില്‍ ചൈനയിലെ വെയ്ഫാംഗ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കവേ സഹപാഠിയായ ഒരു പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോ പകര്‍ത്തിയതിന് തുടര്‍ന്ന് ഈ കുട്ടി പുറത്താക്കപ്പെട്ടു എന്ന് അറിയാന്‍ സാധിച്ചു.

ഇത് കൂടാതെ യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന മുപ്പത് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഒരു മാസ് പെറ്റീഷനുമുണ്ട് രേവതിയുടെ പേരില്‍. ഈ വിഷയത്തില്‍ തന്റെ ഭാര്യ ഡബ്ല്യൂസിസിയ്ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ അവരില്‍ നിന്നും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി തുടങ്ങിയ സംഘടനയില്‍ ഇത്തരത്തിലുള്ള വ്യക്തി എങ്ങനെ വന്നു എന്നത് ഒരു അത്ഭുതമാണ്. മി ടൂ വിവാദങ്ങള്‍ക്ക് വേണ്ടി മാത്രമുള്ള സംഘടനയായി ഡബ്ല്യൂസിസി മാറരുത് എന്നും അഭില്‍ പറയുന്നു.