ഞാൻ കുലസ്ത്രീയാണ്, ആ പേര് കിട്ടാൻ ഇച്ചിരിപാടാണ്- ആനി

ബാലചന്ദ്ര മേനോൻ ഒരുക്കിയ അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് ആനി. നിരവധി ചിത്രങ്ങളിൽ താരം നായികയായി എത്തി. വളരെ കുറച്ച് കാലം മാത്രമാണ് ആനി സിനിമലോകത്ത് ഉണ്ടായിരുന്നതെങ്കിലും മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

മമ്മൂട്ടിയുടെ നായികയായി നടി അഭിനയിച്ച മഴയത്തും മുൻപേ ആനിയ്ക്ക് നിറയെ പ്രേക്ഷകപ്രീതി നേടികൊടുത്ത ചിത്രമാണ്. ചിത്രത്തിൽ നെഗറ്റീവ് ക്യാരക്ടർ ആയും, നായികാ പ്രാധാന്യമുള്ള ക്യാരക്ടർ ആയും തിളങ്ങാൻ ആനിയ്ക്ക് സാധിച്ചിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കവെയായിരുന്നു സംവിധായകൻ ഷാജജി കൈലാസുമായി ആനി പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം നടക്കുന്നതും. വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് നടി.

ഇപ്പോഴിതാ ആനീസ് കിച്ചണിൽ അനാർക്കലിയും അഖിൽ മാരാരും പങ്കെടുക്കാൻ എത്തിയപ്പോൾ നടന്ന സംസാരം ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചേച്ചിയുടെ മകൻ ജഗനുമായി നമ്മൾ നേരിട്ട് കണ്ടിട്ടില്ല. പക്ഷെ നമ്മൾ പരസ്പരം മെസേജ് ഒക്കെ അയക്കാറുണ്ട്. ബിഗ് ബോസ് ഒക്കെ കണ്ടിട്ട് എനിക്ക് മെസേജ് ഒക്കെ അയച്ചിരുന്നു- അഖിൽ പറയുമ്പോൾ ആനിയുടെ തനത് ശൈലിയിൽ ഒരു മറുപടി എത്തി.

ദൈവം തമ്പുരാനെ ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ എന്നായിരുന്നു മറുപടി. അമ്മ ഓൾഡ് ജെനെറേഷൻ ആണെന്ന് എന്റെ മക്കൾ എന്നോട് പറയും. ഞങ്ങളുടെ ജെനെറേഷനിലേക്ക് അമ്മ എത്തിയിട്ടില്ല എന്നാണ് എന്റെ മക്കൾ എന്നോട് പറയുന്നത്. ഈ എത്തൽ എന്താണ് എന്ന് ഇതുവരെ മനസിലായില്ല- ആനി പറയുന്നു.

ഇടക്ക് ഈ കമന്റസോക്കെ വായിക്കുമ്പോൾ ചേച്ചി കുലസ്ത്രീ ആണെന്ന് ഒക്കെ കാണാറുണ്ട് അഖിൽ പറയുമ്പോൾ താനും കാണാറുണ്ട് ഒരുപാട് കമന്റ്സ് അതുപോലെ വരുന്നുണ്ട് എന്നാണ് ആനി പറഞ്ഞത്. കുലസ്ത്രീ ആണ്. എനിക്ക് ആ പേരു തന്നത്‌കൊണ്ട് ഒരു വിഷമവും ഇല്ല. അത് കിട്ടാൻ ഇച്ചിരി പാടുള്ള ഏർപ്പാട് ആണ്.അഖിൽ എന്തെങ്കിലും പറഞ്ഞു ഞാൻ ചിരിച്ചാൽ പോലും ആളുകൾ പറയും, ഇവൾ എന്നാ കുല ചിരിയാണ് ചിരിക്കുന്നത് എന്ന്. നമ്മൾക്ക് എന്താ ചിരിക്കാൻ പാടില്ലേ. ഓരോ ആളുകളും അവരുടെ സന്തോഷം ഓരോ രീതിയിൽ അല്ലെ പ്രകടിപ്പിക്കുക. ഞാൻ തുറന്നു ചിരിക്കുന്ന കൂട്ടത്തിൽ ആണ്. ഞാൻ തുറന്നു വർത്താനം പറയുന്ന കൂട്ടത്തിലാ. അതിൽ എന്ത് തെറ്റാണു പറയാനുള്ളത്. ഒരു മനുഷ്യൻ ചിരിക്കുമ്പോൾ അതിനെ കുലചിരി ഒക്കെ ആയി എടുക്കുന്നുണ്ട് എങ്കിൽ എന്ത് പറയാൻ ആണ്.അഖിൽ: ഈ കുലചിരി എന്ന് എവിടെയോ കമന്റ് വന്നു അല്ലെ ചേച്ചി