ഭർത്താവിനൊപ്പം പോയപ്പോൾ മോനാണോ കൂടെയെന്ന് പലരും ചോദിച്ചു ഒരുപാട് വേദന തോന്നിയെന്ന് ദേവിചന്ദന

മിനിസ്ക്രീനിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയാണ് ദേവിചന്ദന. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം അഭിനേത്രി മാത്രമല്ല നർത്തകികൂടിയാണ്. ദേവി വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോര്‍ വര്‍മയെയാണ്. ഇരുവരും ആരിലും അസൂയ ജനിപ്പിക്കുന്ന ജോഡികളാണ്.

കല്യാണം കഴിഞ്ഞാണ് ഞാൻ തടിച്ചുതുടങ്ങിയത്. പഠിക്കുന്ന കാലത്ത് ഡാൻസും പാട്ടുമൊക്കെയായി മുഴുവൻ സമയ കലാകാരിയായിരുന്നു. അന്ന് നന്നേ മെലിഞ്ഞിട്ടാണ്. സീരിയലായാലും സിനിമയായാലും പ്രായത്തേക്കാൾ മുതിർന്ന കഥാപാത്രങ്ങളേയാണ് അവതരിപ്പിച്ചിട്ടുള്ളത്.അതുകൊണ്ട് ഈ വണ്ണമൊരു പ്രശ്നമായി തോന്നിയിട്ടേയില്ല. നൃത്തവും അഭിനയവുമൊക്കെയായി ഒഴുക്കിലങ്ങു പോകുമ്പോൾ ഒാരോരുത്തരായി പറഞ്ഞുതുടങ്ങി വണ്ണം കൂടുന്നല്ലോ എന്ന്.

നിസ്സാര കാര്യങ്ങൾ ഒന്നും കേട്ടാൽ കുലുങ്ങാത്ത നടിയാണ് ദേവി. അമിതമായി വണ്ണം വെച്ചപ്പോൾ പലരും കളിയാക്കാൻ തുടങ്ങി. ശരീര ഭാരം കൂടുതലുണ്ടായിരുന്നപ്പോള്‍ വസ്ത്രം തെരഞ്ഞെടുക്കുന്നതിനും മറ്റും ബുദ്ധിമുട്ടിച്ചിരുന്നെന്നും ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ പലരും ഭര്‍ത്താവ് കിഷോര്‍ സത്യയെ സഹോദരനായും മകനായുമെല്ലാം മനസിലാക്കാന്‍ തുടങ്ങിയെന്നും ദേവി ചന്ദ്‌ന പറയുന്നു.

എന്നാല്‍ ഇടയ്ക്ക് അമിതമായി തടിവച്ച ആ നാളുകളേക്കുറിച്ച് ഓര്‍മിക്കുകയാണ് ദേവിചന്ദന. പൊതുവെ തടി കൂടുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കില്ലല്ലോ.. ഞാനും അങ്ങനെ ഒട്ടും ശ്രദ്ധ കൊടുത്തിരുന്നില്ല. അമിതമായി ഭക്ഷണം കഴിച്ചു.. നന്നായി വണ്ണം വച്ചല്ലോ എന്ന് ആളുകള്‍ പറയുമ്പോള്‍ നിങ്ങള്‍ക്കെന്താ എനിക്കും എന്റെ ഭര്‍ത്താവിനും കുഴപ്പമല്ലല്ലോ.. നിങ്ങളല്ലല്ലോ അരി വാങ്ങിത്തരുന്നേ എന്നൊക്കെയുള്ള ചിന്തയായിരുന്നു എനിക്ക്. അങ്ങനെ ഞാന്‍ നന്നായി ഭക്ഷണം കഴിച്ച് തടി വച്ചു. കിഷോര്‍ അപ്പോഴും സിക്‌സ് പാക്ക് ഒക്കെയായി നില്‍ക്കുകയാണ്.

ചില ഫങ്ഷനൊക്കെ പോകുമ്പോള്‍ ഒരുമിച്ച് കാണുമ്പോള്‍ ചിലര്‍ ചോദിയ്ക്കും ‘സഹോദരനായിരിക്കുമല്ലേ..’ എന്ന്. ആ ചോദ്യം ഞാന്‍ കാര്യമാക്കിയില്ല. പിന്നെയും തടി വച്ചപ്പോള്‍ അനിയനായിരിയ്ക്കുമല്ലേ എന്ന ചോദ്യം വന്നു. അതും ഞാന്‍ സഹിച്ചു.പിന്നെയും ഞാന്‍ തടി വച്ചു.. ഒരു ഘട്ടം വന്നപ്പോള്‍ ‘കൂടെ നില്‍ക്കുന്നതാരാ മകനാണോ’ എന്ന് വരെ ചോദിച്ചു. അമ്മ സത്യം ആ ചോദ്യം എനിക്ക് സഹിച്ചില്ല.അവിടെ ഒരു മറുപടിയും പറയാന്‍ എനിക്ക് കഴിഞ്ഞില്ല. മിണ്ടാതെ നിന്നു. ആ ചോദ്യം എനിക്ക് വാശിയുണ്ടാക്കി. ഒന്നര വര്‍ഷം കൊണ്ട് ഞാന്‍ ഇരുപത് കിലോ ശരീരഭാരം കുറച്ചു. കൃത്യമായ വ്യായമവും ഡയറ്റിങും തന്നെ. മെലിഞ്ഞപ്പോള്‍ ‘ഹയ്യോ വല്ലാതെ ക്ഷീണിച്ചല്ലോ.. ഷുഗറാണോ’ എന്നാണ് ചോദ്യം ഉയരുന്നത്. വണ്ണം വച്ചിരുന്ന സമയത്ത് ഡാന്‍സ് ചെയ്യുമ്പോള്‍ എനിക്ക് ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല.

ഞാൻ സ്വതവേ സസ്യഭുക്കാണ്. അതുകൊണ്ട് ഡയറ്റിൽ വലിയ മാറ്റമൊന്നും വേണ്ടിവന്നില്ല. പനീർ, എണ്ണമയമുള്ളതും വറുത്തതുമായ ഭ ക്ഷണം എന്നിവ കുറച്ചു. ചോക്ലേറ്റ് ജീവനായിരുന്നു. വിദേശത്തൊക്കെ പോയാൽ ആദ്യം വാങ്ങുക ചോക്ലേറ്റാണ്. കഷ്ടപ്പെട്ടാണെങ്കിലും അ തും ഒഴിവാക്കി. അരിഭക്ഷണം തീരെ കഴിക്കാതാ യി. രാവിലെ ഒാട്സ് അല്ലെങ്കിൽ കോൺ ഫ്ലേക്സ്. ഉച്ചയ്ക്ക് രണ്ട് ചപ്പാത്തി, കറി. ഇടനേരങ്ങളിൽ വിശപ്പുതോന്നിയാൽ സാലഡോ ഡ്രൈ ഫ്രൂട്സോ കഴിക്കും. പണ്ടു തൊട്ടേ ചായ, കാപ്പി, പാല് ഇവെയാന്നും കുടിക്കുന്ന ശീലമില്ല. രാത്രിഭക്ഷണം സാലഡാണ്. ചിലപ്പോൾ ചപ്പാത്തി കഴിക്കും. 5,6 മാസം ഭയങ്കര പ്രശ്നമായിരുന്നു. പക്ഷേ ബുദ്ധിമുട്ടി തന്നെ അത് നേരിട്ടു. എല്ലാവർക്കും വണ്ണം കുറയ്ക്കാമെങ്കിൽ എന്തുകൊണ്ട് എനിക്കും കുറച്ചുകൂടാ എന്നു വാശിപിടിച്ചു. ലൊക്കേഷനിലും വർക് ഔട്ടിനേക്കുറിച്ചാണ് സംസാരം. കൂടെ അഭിനയിക്കുന്നവരും മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്. ഡാൻസ് പരിശീലനവും കൂടിയായപ്പോൾ രണ്ടര വർഷംകൊണ്ട് 25 കിലോ കുറഞ്ഞു. ഇപ്പോൾ പഴയ ദേവിയായെന്ന് പണ്ടു കണ്ടിട്ടുള്ളവരൊക്കെ പറയും.