മാളവികയ്ക്ക് വിവാഹം കഴിക്കാൻ താൽപ്പര്യമില്ല, പാർവതിയുടെ മറുപടി ഇങ്ങനെ

സിനിമയില്‍ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ സജീവ സാന്നിധ്യമാണ് ജയറാം – പാര്‍വതി ദമ്പതിമാരുടെ പുത്രി മാളവിക ജയറാം. താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി ട്രോളുകളും അതുമായി ബന്ധപ്പെട്ട് പുറത്തെത്തിയിരുന്നു. ഒപ്പം മാളവികയുടെ വിവാഹത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു. ഒടുവില്‍ തന്റെ വിവാഹത്തെ കുറിച്ച് മാളവിക തന്നെ പറഞ്ഞിരിക്കുകയാണ്.

 

View this post on Instagram

 

No, I am not getting married. But do check out @vedhikafashion if you are planning to. (get married after this contagious virus subsides)

A post shared by Chakki (@malavika.jayaram) on

ഇപ്പോഴിതാ താന്‍ വിവാഹം കഴിക്കുന്നില്ലെന്ന് പറയുകയാണ് മാളവിക ഇപ്പോള്‍. ‘ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല. പക്ഷേ നിങ്ങള്‍ക്ക് വേണമെങ്കില്‍ നോക്കാം. ഇപ്പോഴുള്ള വൈറസിന്റെ കാലം കഴിഞ്ഞ് വിവാഹം കഴിക്കുന്നവരുണ്ടെങ്കില്‍ വസ്ത്രം വാങ്ങാനുള്ള ബ്രാന്‍ഡിനെ മെന്‍ഷന്‍ ചെയ്തിരിക്കുകയാണ് താരപുത്രി.രസകരമായ ഈ പോസ്റ്റിന് താഴെ മാളവികയുടെ അമ്മയും നടിയുമായ പാര്‍വതിയും കമന്റുമായി എത്തി. എന്റെ ചക്കി കുട്ടന്‍ എന്നായിരുന്നു കമന്റ്.

ഈ പോസ്റ്റിനു താഴെയും രസകരമായ കമന്റുകളാണ് വരുന്നത്. എല്ലാവരും കേട്ടല്ലോ. ജയറാമേട്ടന്റെ ചക്കി കല്യാണം കഴിക്കുന്നില്ലെന്ന്. ഇനി ആരും ട്രോളുകളുമായി വരരുതെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ഇതോടെ മാളവികയുടെ വിവാഹത്തെക്കുറിച്ച് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍ക്കും ട്രോളുകള്‍ക്കും ഒരു ഇടവേള വേണമെന്നാണ് മറ്റുചിലരുടെ കമന്റ്.