പ്രെഗ്നന്റ് ആണ് എന്നറിഞ്ഞപ്പോൾ ഭർത്താവ് വളരെയധികം സന്തോഷിച്ചു- ഡിംപിൾ

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് ഡിംപിൾ റോസ്. ഇപ്പോൾ നടി അഭിനയ രംഗത്ത് സജീവമല്ല. സോഷ്യൽ മീഡിയയിലും യൂട്യൂബിലുമൊക്കെയായി സജീവമാണ് നടി. ഡിംപിൾ റോസ് പങ്കിടുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ആൻസൺ ഫ്രാൻസിസാണ് ഭർത്താവ്. തന്റെ കുടുംബ വിശേഷങ്ങളും കുഞ്ഞിന്റെ വിശേഷങ്ങളും എല്ലാം നിരന്തരം സോഷ്യൽ മീഡിയയിലൂടെ ഡിംപൽ പങ്കുവയ്ക്കാറുണ്ട്.

ഇരട്ടക്കുഞ്ഞുകൾക്കായിരുന്നു ഡിംപൽ ജന്മം നൽകിയത്. മാസം തികയാതെയാണ് നടി ഡിംപൽ റോസ് രണ്ട് ആൺ കുട്ടികൾക്ക് പ്രസവിച്ചത്. എന്നാൽ രണ്ടു പേരിൽ ഒരാളെ മാത്രമെ ഡിംപലിന് ലഭിച്ചുള്ളൂ. ഒരു മകൻ മരണപ്പെടുകയായിരുന്നു. ഈ നഷ്ടത്തെക്കുറിച്ച് ഡിംപൽ തന്റെ ചാനലിലൂടെ ഒരിക്കൽ മനസ് തുറന്നിരുന്നു.

പാച്ചു വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് ഡിംപൽ പറഞ്ഞതിങ്ങനെ. എനിക്ക് കൂടുതല്‍ ഉത്തരവാദിത്വം വന്നു, ഞാന്‍ കൂടുതല്‍ സ്‌നേഹമുള്ളവളായി എനിക്കൊരു ലക്ഷ്യബോധം ഒക്കെ വന്നതായി ഇപ്പോള്‍ തോന്നുന്നുണ്ട്. ജീവിതത്തില്‍ താന്‍ ഏറ്റവും അധികം വില കൊടുത്ത് വാങ്ങിയ സാധനം മകന്‍ തന്നെയാണ് എന്നാണ് ഡിംപല്‍ പറയുന്നത്. അത്രയധികം എക്‌സ്‌പെന്‍സ് ആയിരുന്നു അവന്റെ ജനനം. പ്രാര്‍ത്ഥിച്ചും പണം കൊടുത്തും കരഞ്ഞും വാങ്ങി എടുത്തത് തന്നെയാണ് ഞാന്‍ എന്റെ മകനെ.

ഞാന്‍ എന്തെങ്കിലും പൊട്ടത്തരം ചെയ്യുമ്പോള്‍ നാത്തൂന്‍ എന്നെ വഴക്ക് പറയാറുണ്ട്. അമ്മ പിന്നെ ഇപ്പോഴും വഴക്ക് പറയും. ഡയപ്പര്‍ മാറ്റി വച്ചതിന് ഇന്നലെയും എന്നെ വഴക്ക് പറഞ്ഞു. ഭര്‍ത്താവുമായുള്ള സൗന്ദര്യ പിണക്കങ്ങളും സ്വാഭാവികമായി നടക്കാറുണ്ട്.

ഞാന്‍ പൊതുവെ ദേഷ്യം വരുന്ന ആളല്ല. എന്റെ പരിതിയ്ക്ക് അപ്പുറം ഉള്ള കാര്യങ്ങള്‍ നടക്കുമ്പോഴാണ് ദേഷ്യപ്പെടുന്നത്. അങ്ങനെ ദേഷ്യപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അത് ആരോടാണ് എന്ന് പറയാന്‍ പറ്റില്ല. പറയാനുള്ള കാര്യങ്ങള്‍, പ്രത്യേകിച്ചും ഇപ്പോള്‍ ആരുടെ മുഖത്ത് നോക്കിയും പറയാന്‍ ഞാന്‍ ശീലിച്ചു. പണ്ട് എനിക്ക് നോ പറയാന്‍ അറിയില്ലായിരുന്നു. ഇപ്പോള്‍ അങ്ങനെ അല്ല.

ഭര്‍ത്താവ് ആന്‍സണിനോട് ഏറ്റവും ഇഷ്ടം തോന്നിയത്, പ്രെഗ്നന്റ് ആണ് എന്ന് പറഞ്ഞപ്പോഴുള്ള ആ സന്തോഷം കണ്ടപ്പോഴാണ്. ആദ്യത്തെ പ്രാവശ്യം പ്രെഗ്നന്‍സി ടെസ്റ്റ് നെഗറ്റീവ് ആയപ്പോള്‍ ഏറ്റവും അധികം പിന്തുണച്ചതും ഭര്‍ത്താവാണ്. അപ്പോഴൊക്കെ ഞാന്‍ ചേട്ടന്റെ സ്‌നേഹം ശരിക്കും മനസ്സിലാക്കി.