സ്ത്രീകൾ പോലും എന്റെ ശരീരത്തെ പരിഹസിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കി- ഹണി റോസ്

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. 2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്. വസ്ത്രധാരണത്തിന്റെ പേരിൽ വലിയ വിമർശനങ്ങളും നെഗറ്റീവ് കമന്റ്‌സുകളും ഹണി റോസ് നേരിട്ടിട്ടുണ്ട്. മലയാളത്തിനു പിന്നാലെ തെലുങ്കിലും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഹണി റോസ്.

സമൂഹ മാധ്യമങ്ങളിൽ കടുത്ത ബോഡിഷെയ്മിങ് ഏറ്റുവാങ്ങുന്ന നടിയാണ് ഹണിറോസ്. പുരുഷന്മാർക്ക് പുറമെ സ്ത്രീകൾ പോലും തന്റെ ശരീരത്തെ പരിഹസിക്കുന്നുവെന്നും ഇത് കടുത്ത ബുദ്ധിമുട്ടുണ്ടാക്കിയെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തുടക്കത്തിൽ ഇത്തരം പരാമർശങ്ങൾ അവർ എന്തിന് നടത്തുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടെന്നും എന്നാൽ കുറച്ച്‌ സമയം കഴിഞ്ഞപ്പോൾ അത്തരം കാര്യങ്ങൾക്ക് ചെവി കൊടുക്കാതെയായെന്നും ഹണിറോസ് പറയുന്നു.

സ്ത്രീകൾ എന്റെ ശരീരത്തെ പറ്റി പരിഹസിക്കുമ്പോൾ സങ്കടം തോന്നാറുണ്ട്. എന്നാൽ ഞാൻ മാത്രമല്ല ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നത്.
അടുത്തിടെ ഒരു ചാനൽ പ്രോഗ്രാമിൽ വന്ന ഒരു നടനോട് ഹണിറോസ് മുന്നിൽ കൂടി പോയാൻ എന്ത് തോന്നുമെന്നാണ് അവതാരകയായ പെൺകുട്ടി ചോദിച്ചത്. എന്നിട്ട് ആ പെൺകുട്ടി തന്നെ പൊട്ടിച്ചിരിക്കുകയാണ്. എന്നാൽ ആ നടൻ മാന്യമായി തന്നെ ആ വിഷയത്തെ കൈകാര്യം ചെയ്തു. എനിക്ക് എന്തോ കുഴപ്പമുണ്ട് എന്നാണ് അവർ സ്ഥാപിച്ചുവെയ്ക്കുന്നത്. ഇത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കി. ഹണിറോസ് പറഞ്ഞു.