അറബിക്കടലിൽ ന്യൂനമർദ്ദത്തിനും ചക്രവാതച്ചുഴിയ്ക്കും സാധ്യത

തിരുവനന്തപുരം. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂണ്‍ അഞ്ചോടെ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതേസമയം ചക്രവാതച്ചുഴി രൂപപ്പെട്ട് 48 മണിക്കൂറില്‍ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

രൂപപ്പെടുന്ന ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരപാത അടിസ്ഥാനമാക്കിയായിരിക്കും കേരളത്തില്‍ മഴയ്ക്കുള്ള സാധ്യത. അതേസമയം കേരളത്തില്‍ അടുത്ത മണിക്കൂറില്‍ ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.