ഒരു അമ്മൂമ്മ എന്നെ കൈ കൂപ്പി തൊഴുതു, പിന്നെ കാലില്‍ വീണ് നമസ്‌കരിച്ചു, നിഖിത പറയുന്നു

സീരിയല്‍ അഭിനയ സമയത്ത് ഉണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി നിഖിത. ഓമനത്തിങ്കള്‍ പക്ഷി എന്ന സീരിയലില്‍ ആണ് ആദ്യം അഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് ദേവീ മാഹാത്മ്യം എന്ന പേരില്‍ സംപ്രേക്ഷണം ചെയ്ത ഭക്തി സീരിയലിലും അഭിനയിച്ചു. ഇതില്‍ ദേവിയുടെ ചെറുപ്പമായി വരുന്ന വേഷം പ്രേക്ഷകര്‍ക്കിടയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഒരു മാധ്യമത്തിന് നടി അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

നിഖിതയുടെ വാക്കുകള്‍ ഇങ്ങനെ, ‘താന്‍ ദേവീ മാഹാത്മ്യം എന്ന സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരു അമ്പലത്തില്‍ പോയിരുന്നു. അവിടെ വച്ച് എന്നെ കണ്ടപ്പോള്‍ ഒരു അമ്മൂമ്മ വന്ന് എന്റെ കാലില്‍ വീണു നമസ്‌കരിച്ചു. അന്ന് താന്‍ തീരെ കുഞ്ഞായിരുന്നു. സീരിയലിന്റെ റീച്ചിനെ കുറിച്ചോ മറ്റ് കാര്യങ്ങളോ ഒന്നും അറിയില്ലായിരുന്നു. അന്നാണെങ്കില്‍ ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയയും ഇല്ല. അമ്പലത്തില്‍ നിന്ന് തൊഴുത് ഞാന്‍ തിരിഞ്ഞ് നില്‍ക്കുമ്പോള്‍ നല്ല പ്രായമുള്ള ഒരു അമ്മൂമ്മ എന്നെ കൈ കൂപ്പി തൊഴുതു. പിന്നെ കാലില്‍ വീണ് നമസ്‌കരിച്ചു. ദൈവത്തിന്റെ ആളല്ലേ.. എന്റെ പ്രശ്‌നങ്ങളൊക്കെ തീര്‍ത്ത് തരണേ എന്ന് പറഞ്ഞു. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാന്‍ നിന്ന് പോയി. ഇപ്പോഴും ആ ഒരു അനുഭവം ഓര്‍ക്കുമ്പോള്‍ വല്ലാത്തൊരു ഫീല്‍ ആണ്.

ക്രഷും ബ്രേക്കപ്പും ഒന്നും ഉണ്ടായിട്ടില്ല. ഫസ്റ്റ് കിസ്സ് എന്നൊന്നും ഉണ്ടായിട്ടില്ല. കോളജ് ബഗ്ഗ് ചെയ്തിട്ടില്ല. അഭിനയത്തില്‍ നിന്നും മാറി നില്‍ക്കാന്‍ കാരണം പഠനത്തിന് വേണ്ടിയാണ്. മലയാളം സീരിയലില്‍ ആദ്യം അഭിനയിച്ചിട്ട് പിന്നെ ബ്രേക്ക് എടുത്തത് പഠനത്തിന് വേണ്ടിയാണ്. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു കഴിഞ്ഞു. കൂടുതല്‍ പ്രധാന്യം അഭിനയത്തിന് നല്‍കിയാല്‍ പഠനം നടക്കില്ലല്ലോ എന്ന് കരുതിയാണ് ബ്രേക്ക് എടുത്തത്. ഇപ്പോള്‍ ഓണ്‍ലൈനിലാണ് ക്ലാസില്‍ പങ്കെടുക്കുന്നത്. ഇപ്പോഴും പലരും അന്ന മോള്‍ എന്ന് വിളിച്ച് വരുന്ന ആളുകള്‍ ഉണ്ട്. ഇത്രയും വലുതായിട്ടും അവര്‍ക്ക് മാറ്റമൊന്നും തോന്നുന്നില്ലേ.