എന്തൊക്കെയാണ് ദിലീപിന്റെ ഫോണില്‍ ഉള്ളത്, വിശ്വസിക്കാന്‍ പറ്റുന്നില്ല, അന്ന് സലീഷ് പറഞ്ഞു, മരണത്തില്‍ ദുരൂഹത

നടന്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ച സലീഷ് എന്ന യുവാവ് കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഒരു ചാനല്‍ ചര്‍ച്ചയ്ക്ക് ഇടെയാണ് ആലപ്പി അഷ്‌റഫിന്റെ വെളിപ്പെടുത്തല്‍. മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് ആ യുവാവ് ദിലീപിന്റെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ബാലചന്ദ്രകുമാറിനെ വിളിച്ചു. എന്തൊക്കെയാണ് ഈ ഫോണില്‍ ഉള്ളത്, വിശ്വസിക്കാന്‍ പറ്റുന്നില്ല’, എന്നായിരുന്നു സലീഷ് പറഞ്ഞത് എന്ന് അഷ്‌റഫ് പറയുന്നു.

ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍ ഇങ്ങനെ… നടി ആക്രമിക്കപ്പെട്ട കേസിന്റെ രണ്ടാം തരംഗമാണ് ഓടിക്കോണ്ടിരിക്കുന്നു. അതിനെ നേരിടാനുള്ള വാക്‌സിനുമായിട്ടാണ് ഇപ്പോള്‍ പോലീസ് എത്തിയിരിക്കുന്നത്. തെളിവുകളുടെ കലവറയായിരുന്നു കേസില്‍ പരാമര്‍ശിക്കപ്പെട്ട ഫോണുകള്‍. ഇനിയിപ്പോ അതില്‍ വെറും ഗുഡ് മോണിംഗ്, ഗുഡ്‌നൈറ്റ് സന്ദേശങ്ങള്‍ മാത്രമായിരിക്കും കാണുക. കേസില്‍ ഇപ്പോള്‍ ഒരു മൂന്നാം തരംഗം വരും. ദിലീപിന്റെ ഫോണുകള്‍ പരിശോധിച്ച സലീഷ് എന്ന യുവാവ് കാര്‍ അപകടമാണ് സംഭവിച്ചിരിക്കുന്നത്. മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് ആ യുവാവ് ദിലീപിന്റെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ബാലചന്ദ്രകുമാറിനെ വിളിച്ചു. എന്തൊക്കെയാണ് ഈ ഫോണില്‍ ഉള്ളത്, വിശ്വസിക്കാന്‍ പറ്റുന്നില്ല, അന്തംവിട്ട് പോയെന്ന് പറയുകയാണ്. മൂന്നാമത്തെ ദിവസം അദ്ദേഹം ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയാണ്.

മറ്റൊരു സംഭവം, നടി ആക്രമിക്കപ്പെട്ട കേസില്‍ ഏറ്റവും കൂടുതല്‍ ത്യാഗം സഹിച്ച നേതാവാണ് അന്തരിച്ച പി ടി തോമസ് എം എല്‍ എ. അദ്ദേഹം ഒരു ദിവസം മുഴുവന്‍ ഗാന്ധി സ്മൃതി മണ്ഡലപത്തില്‍ സത്യാഗ്രഹം അനുഷ്ഠിച്ചിട്ടുണ്ട്. ഒരിക്കല്‍ കാറില്‍ അദ്ദേഹം കാറില്‍ വരുമ്പോള്‍ അതിന്റെ വീലിന്റെ നട്ടുകള്‍ ലൂസാക്കി വെച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പിടി തോമസ് പാലാരിവട്ടം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിടി തോമസുമായി അടുത്ത ബന്ധം തനിക്കുണ്ട്. ആ കേസ് കൂടി ഇപ്പോള്‍ അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് എസ് പിയോട് ആവശ്യപ്പെടാന്‍ താന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തുകയാണ്. ദിലീപിനെതിരെ നില്‍ക്കുന്നവര്‍ക്കെതിരെയാണ് എപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ദുരൂഹതകള്‍ നീക്കപ്പെടുക തന്നെ വേണം. ഇത്രയും സമയം ലഭിച്ചതിനാല്‍ ദിലീപിന്റെ ഫോണില്‍ നിന്നും ഒന്നും കണ്ടെത്താന്‍ സാധിക്കില്ലെന്നാണ് തനിക്ക് തോന്നുന്നത്. എല്ലാം മായ്ച്ച് കളഞ്ഞ് കാണും. അത് കണ്ടെത്താനുള്ള സാങ്കേതിക വിദ്യകള്‍ ഒക്കെയുണ്ടെങ്കില്‍ ഒരുപക്ഷേ അവ വീണ്ടെടുക്കാന്‍ സാധിച്ചേക്കും.

ജാമ്യം ലഭിച്ച ശേഷം ദിലീപ് കൂടുതല്‍ ശക്തനായാണ് ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നത്. നേരത്തേ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം അദ്ദേഹത്തിനെതിരെ കടുത്ത ജനരോഷം ഉയര്‍ന്നിരുന്നു. ദിലീപിന്റെ കടയും തീയറ്ററുമെല്ലാം ആക്രമിക്കപ്പെട്ടു, ജനം നടനെ കൂവി വിളിച്ചു. ഇതോടെയാണ് അവര്‍ പിആര്‍ വര്‍ക്കേഴ്‌സിന് അവതരിപ്പിക്കുന്നത്. അവരുടെ ശ്രമം ദിലീപിന് നല്ല ഇമേജ് ഉണ്ടാക്കിക്കൊടുക്കലായിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോള്‍ ദിലീപിന് ലഭിച്ച സ്വീകരണങ്ങള്‍ നമ്മള്‍ കണ്ടതാണ്. ആ നടിക്ക് സംഭവിച്ചതോ സിനിമാ രംഗത്ത് നിന്ന് തന്നെ അവര്‍ തുടച്ച് നീക്കപ്പെട്ടു.അവള്‍ക്ക് വേണ്ടി നിലയുറച്ച ഡബ്ല്യു സി സിയിലെ അംഗങ്ങളെ ഇപ്പോള്‍ കാണുന്നുണ്ടോ? അവരെയൊക്കെ സിനിമയില്‍ നിന്ന് തുടച്ച് നീക്കപ്പെട്ടു. പല തലത്തിലും അവരെ ചാനലുകളില്‍ അപമാനിക്കാനുള്ള ശ്രമങ്ങളും നടന്നു.അതിക്രൂരമായി ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പ്രചരണങ്ങള്‍ ഉണ്ടായി. ദിലീപിനെതിരെ ശബ്ദിച്ചാല്‍ നീയൊക്കെ നാളെ മൊബൈലിലെ തുണ്ടുപടങ്ങളാകും എന്ന് അവര്‍ പ്രഖ്യാപനം നടത്തി.