മേഘത്തിലെ ദിലീപിന്റെ നായിക, പ്രിയ ഗിൽ ഇപ്പോൾ എവിടെയാണ്, പുതിയ വിശേഷങ്ങളിങ്ങനെ

പ്രേക്ഷകർക്ക് പ്രീയപ്പെട്ട സിനിമകളിലൊന്നാണ് പ്രിയദർശൻ സംവിധാനം ചെയ്ത മേഘം. മമ്മൂട്ടി, ദിലീപ്,ശ്രീനിവാസൻ, പ്രിയാഗിൽ, കൊച്ചിൻ ഹനീഫ, നെടുമുടി വേണു, കെ പി എസ് സി ലളിത തുടങ്ങിയവരെല്ലാം ചിത്രത്തിൽ തകർത്തഭിനയിച്ചു. ദിലീപിന്റെ നായികയായി എത്തിയ പ്രിയ ഗിൽ എന്ന നടിയെ പിന്നീട് മലയാള സിനിമയിൽ കണ്ടില്ല.

1999 ഏപ്രിൽ 15 ന് വിഷു റിലീസായാണ് മേഘം പ്രദർശനത്തിന് എത്തിയത്. ഔസേപ്പച്ചൻ ഈണമിട്ട ഗാനങ്ങളെല്ലാം സൂപർ ഹിറ്റായി എന്നാൽ പടം വേണ്ടത്ര ക്ലിക്കായില്ല.എന്നാൽ ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയ നാട്ടിൻപുറത്ത് കാരിയായ പെൺകുട്ടിയെ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. എന്നാൽ പ്രിയ ഗിൽ എന്ന നായികയെ മലയാള സിനിമയിൽ പിന്നീട് കണ്ടില്ല. തൊണ്ണൂറുകളിൽ ബോളിവുഡിലെ സ്ഥിരം നായികയായിരുന്നു പ്രിയ. മലയാളം തമിഴ് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച പ്രിയ ഇപ്പോൾ സിനിമയിൽ സജീവമല്ല.

പഞ്ചാബിൽ നിന്നും എത്തിയ നടിയാണ് പ്രിയ ഗിൽ. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച പ്രിയ 1995 ലെ മിസ്സ് ഇന്ത്യ റണ്ണറപ്പ് കൂടിയാണ്. സൽമാൻ ഖാൻ , ഷാരൂഖ് ഖാൻ എന്നിവരോടൊപ്പം ബോളിവുഡിൽ തിളങ്ങിയിട്ടുണ്ട്

1996 മുതൽ 2006 വരെ സിനിമാ മേഖലയിൽ സജീവമായിരുന്ന പ്രിയയുടെ അവസാന ചിത്രം ഭൈരവി ആയിരുന്നു. സിനിമാ ജീവിതത്തിൽ തന്റേതായ ശൈലി പിന്തുടർന്നിരുന്ന ഈ നടി ഗോസിപ്പ് കോളങ്ങളിൽ പേര് പതിപ്പിച്ചിരുന്നില്ല. നടി വിവാഹിത ആയോ അതുകൊണ്ടാണോ സിനിമയിൽ നിന്നും പിന്മാറിയതെന്നു ഇപ്പോഴും അറിയില്ല.