ഞാൻ മോഹൻലാലിന്റെ ഭാര്യയായ കാര്യം അദ്ദേഹത്തിനുപോലും അറിയില്ല-സീമ ജി നായർ

വാനമ്പാടി എന്ന പരമ്പരയിലെ അനുമോളുടെ ഭദ്രാ മാമി എന്ന കഥാപാത്രമായെത്തിയ താരമാണ് സീമ ജി നായർ.സീരിയലിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരുന്നു താനും.ഒരു പക്ഷേ ആ സീരിയലിൽ ആരെക്കാളും അഭിനയപാരമ്പര്യവും പരിചയ സമ്പത്തുമുള്ള താരമായിരിക്കും സീമ. വാനമ്പാടിയിൽ അനുമോളുടെ മാമി ഭദ്ര എന്ന കഥാപാത്രമായിട്ടാണ് സീമ എത്തുന്നത്.

വാക്കുകൾ ഇങ്ങനെ,സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അടുത്തടുത്ത് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ഭാര്യയായിട്ടാണ്  അഭിനയിച്ചത്.എന്നാൽ ആ ഭാര്യ ഞാനായിരുന്നു എന്ന് മോഹൻലാലിന് പോലും അറിയില്ല,അറിയുമായിരുന്നെങ്കിൽ പിന്നീട് പല അവസരത്തിൽ കണ്ടപ്പോഴും അദ്ദേഹം അതേ കുറിച്ച് എന്തെങ്കിലും പറയുമായിരുന്നു എന്നാണ് സീമ പറയുന്നത്.സുകുമാരി,തിലകൻ,കെപിഎസി ലളിത,ഭരത് ഗോപി,ലിസി,ബഹദൂർ,ഭരത് ഗോപി,കുതിരവട്ടം പപ്പു,മാള അരവിന്ദ് തുടങ്ങിയ പ്രമുഖരെല്ലാം അഭിനയിച്ച ചിത്രത്തിൽ ചെറിയൊരു രംഗത്തായിരുന്നു സീമ ജി നായരുടെ രംഗ പ്രവേശം.മോഹൻലാൽ അവതരിപ്പിയ്ക്കുന്ന വിഷ്ണു മോഹൻ എന്ന കഥാപാത്രത്തെ ഇഷ്ടമാണെന്ന് പറഞ്ഞ് രാധ വീട്ടിൽ വരുമ്പോൾ അവിടെ ലാലിന്റെ ഭാര്യയായി സീമ ജി നായരും കുഞ്ഞും ഉണ്ടാവും.ഇതായിരുന്നു രംഗം.

കൊച്ചിൻ സംഗമിത്രയുടെ കന്യാകുമാരിയിലൊരു കടങ്കഥയെന്ന നാടകത്തിലൂടെയാണ് സീമ അഭിനരംഗത്തെത്തുന്നത്.പിന്നീട് നിരവധി നാടകങ്ങളിൽ താരം വേഷമിട്ടു.ആശ്ചര്യ ചൂഢാമണിയിൽ വൃന്ദയെന്ന കഥാപാത്രമായി അഭിനയിച്ചതിന് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും താരത്തിന് ലഭിച്ചു.പത്മരാജന്റെ പറന്ന് പറന്ന് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയുടെ മുന്നിലെത്തിയത്.പിന്നീട് ചില ചിത്രങ്ങളിൽ കൂടി അഭിനയിച്ചെങ്കിലും വിവാഹത്തോടെ അഭിനയജീവതത്തിന് താരം ഇടവേള നൽകി.പിന്നീട് മാനസിയെന്ന മെഗാസീരിയലിലൂടെയാണ് താരം വീണ്ടും അഭിനയരംഗത്ത് വീണ്ടും സജീവമായത്.പിന്നീട് ഇതുവരെ 140തോളം ചിത്രങ്ങളിൽ താരം അഭിനയിച്ചു.