സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ചു, സഹോദരന്മാരെ നന്നായി പഠിപ്പിച്ചു, അഭിമാനം, ഷീല പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷീല. നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി. സത്യന്‍ നസീര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര നായകന്മാരുടെ നായികയായി തിളങ്ങാന്‍ ഷീലയ്ക്ക് സാധിച്ചു. മാത്രമല്ല ഷീലയുടെ കരുത്തുറ്റ നായിക വേഷങ്ങളും മലയാളി മനസുകളെ കീഴക്കി. നായകന് ഒപ്പമുള്ള പ്രതിഫലം നേടിയ താരം കൂടിയായിരുന്നു ഷീല. ഒരു ഇടവേളയ്ക്ക് ശേഷം മനസിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയ നടി വീണ്ടും മലയാള സിനിമയില്‍ സജീവമായി. ഇപ്പോഴും അമ്മ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് നടി.

മാത്രമല്ല മലയാള സിനിമിയില്‍ അപൂര്‍വ്വമായ ഒരു റെക്കോര്‍ഡും ഷീല സ്വന്തമാക്കിയിട്ടുണ്ട്. ഒരേ നായകന്റെ നായികയായി 100 ചിത്രങ്ങള്‍ എന്ന് റെക്കോര്‍ഡ് ആണ് സ്വന്തമാക്കിയിരുന്നത്. പ്രേം നസീറിനൊപ്പമാണ് നൂറില്‍പരം ചിത്രങ്ങളില്‍ ഷീല അഭിനയിച്ചത്. ഇപ്പോള്‍ ഷീല ജീവിതത്തിലെ തന്റെ ഏറ്റവും വലിയ സമ്പാദ്യത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

ഷീലയുടെ വാക്കുകള്‍ ഇങ്ങനെ, ‘സിനിമയാണ് എനിക്ക് എല്ലാം നല്‍കിയത്. അഞ്ഞൂറോളം സിനിമകള്‍ ചെയ്തു. അതില്‍ നിന്ന് കിട്ടിയ വരുമാനം കൊണ്ടാണ് എന്റെ സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ചത്. രണ്ടു സഹോദരന്മാരെ നന്നായി പഠിപ്പിച്ചു. ഇപ്പോള്‍ അവരെല്ലാം എന്നെക്കാള്‍ ഉയര്‍ന്ന നിലയിലാണ്. ഞാനാണ് അവരെ ഈ നിലയിലെത്തിച്ചത് എന്നതോര്‍ത്ത് അഭിമാനമുണ്ട്. ജീവിതത്തില്‍ ഞാന്‍ കാത്തു സൂക്ഷിക്കുന്ന വലിയ സമ്ബാദ്യമാണ് അത്. എനിക്ക് ഇനി ഒരു പുനര്‍ജന്മം വേണ്ട. ഇനി ഇവിടെഎനിക്ക് പകരം മറ്റാരെങ്കിലും ജനിക്കട്ടെ. എന്റെ ഈ ഒരൊറ്റ ജീവിതം കൊണ്ട് തന്നെ ഞാന്‍ ഹാപ്പിയാണ്. അതിര് കടന്ന മോഹങ്ങളും സ്വപ്നങ്ങളുമില്ല. എന്നെ ഒരുപാടു സ്‌നേഹിക്കുന്ന ഞാന്‍ സ്‌നേഹിക്കുന്ന ഒരു മകനുണ്ട് എനിക്ക്. എല്ലാം കൊണ്ട് ഹാപ്പിയാണ്’.