ഞാൻ അവനെ കോളറിൽ കുത്തിപ്പിടിച്ചു പുറത്തേക്ക് വലിച്ചിട്ടു, അന്ന് നടന്ന സംഭവം തുറന്നുപറഞ്ഞ് വാണി വിശ്വനാഥ്

ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷൻ താരങ്ങളിൽ ഒരാളായി തിളങ്ങിയ തെന്നിന്ത്യൻ സുന്ദരിയായിരുന്നു വാണി വിശ്വനാഥ്. ഇത്തരമൊരു മെയ്‌വഴക്കവും അസാമാന്യപ്രകടനവും കാഴച വച്ച വേറെയൊരു നടി മലയാളത്തിൽ വേറെ ഉണ്ടായിട്ടില്ല.ഡ്യൂപ്പുകൾ പോലുമില്ലാതെ ആക്ഷൻ രംഗങ്ങൾ ചെയുന്ന വാണി ഒരു കാലത്ത് ഉണ്ടാക്കിയ ഓളം അത്രത്തോളം ആയിരുന്നു.

യഥാർത്ഥ ജീവിതത്തിൽ ആക്ഷൻ സീൻ ചെയ്തതിനെപ്പറ്റി വാണി പറയുന്നതിങ്ങനെ.. മദ്രാസിൽ നടക്കാൻ പോയി വരുന്നതിനിടെ ഒരു സംഭവമുണ്ടായി. അമ്മ ഫോൺ വിളിച്ചു പറഞ്ഞിരുന്നു എന്റെ മോൾക്ക് മിൽക്ക് പൌഡർ തീർന്നു വാങ്ങണം എന്ന്. അപ്പോൾ ഞാൻ കടയിൽ നിന്നു അതൊക്കെ വാങ്ങി പുറത്തിറങ്ങിയപ്പോൾ പെട്ടന്നൊരു ഇൻഡിക്ക കാർ ദേഹത്തു തട്ടി തട്ടിയില്ല എന്ന നിലയിൽ എന്റെ അടുത്ത് കൂടെ പാഞ്ഞു പോയി.

ആ കാറിന്റെ മിറർ ദേഹത്തു തട്ടി എന്നാണ് എനിക്ക് തോന്നിയത്. ഞാൻ ആ കാറിന്റെ സൈഡ് മിററിലൂടെ അവനെ നോക്കി.അവൻ ശെരിക്കും ചെയ്തതാണോ അല്ലയോ എന്ന് നമുക്ക് അറിയില്ലലോ. സൈഡ് മിററിൽ ഞാൻ കണ്ട കാഴ്ച അവൻ ചിരിക്കുന്നതായിരുന്നു. എനിക്ക് അത്രയും ദൂരേക്ക് ഓടിയെത്താൻ കഴിയില്ലായിരുന്നു. ഞാൻ നിന്ന സ്ഥലത്ത് നിന്നു അവനെ ബാസ്റ്റഡ് എന്ന് വിളിച്ചു. അവൻ ഒരു കൂസലും ഇല്ലാതെ മുന്നോട്ട് പോയി.പക്ഷെ പെട്ടന്നു അവന്റെ ഓപ്പോസിറ്റ് ഒരു കാർ വന്നു കയറി. അവന്റെ വണ്ടിക്ക് മുന്നോട്ട് പോകാൻ പറ്റാതെ ബ്ലോക്ക് ആയി.

എനിക്ക് ദൈവമായിട്ട് പ്രതികരിക്കാൻ തന്നൊരു അവസരമാണെന്നു എനിക്ക് തോന്നി. അത് പാഴാക്കിയാൽ അത് തെറ്റായിപോകും. ഞാൻ ഇവിടന്നു അങ്ങോട്ട് ഓടി. എന്റെ കൈയിൽ മകൾക്ക് വാങ്ങിച്ച പീഡിയ ഷുവർ ടിൻ ഉണ്ടായിരിന്നു. അത് ഞാൻ അവന്റെ മിററിൽ അടിച്ചു. ആദ്യ അടി കൊണ്ടില്ല. രണ്ടാമത്തെ അടിയിൽ മിറർ പൊട്ടി. അവൻ അപ്പോൾ കാറിന്റെ ഗ്ലാസ് താഴ്ത്തി. ഞാൻ അവനെ കോളറിൽ കുത്തിപ്പിടിച്ചു പുറത്തേക്ക് വലിച്ചു പറഞ്ഞു. ‘ പൊണ്പിള്ളകളെ റോഡിലെ പാക്കാതെ, വീട്ടില് പാര് ‘. അപ്പോഴേക്കും ആളുകൾ ഓടിക്കൂടി. അവനൊന്നും പറയാൻ പറ്റാത്ത അവസ്ഥയായി ”വാണി പറയുന്നു

സിനിമയിൽ എത്തുന്നത് മുമ്പ് തന്നെ വാണി വിശ്നാഥ് ഇന്ത്യയൊട്ടാകെ പ്രശസ്‌ത ആയിരുന്നു താരം. ഒരു പ്രൊഫഷണൽ ഹോഴ്സ് റൈഡറായിരുന്നു വാണി. നിരവധി ഹോഴ്സ് റൈഡിങ് മത്സരങ്ങളിൽ താരം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. ഇന്ത്യയിലെ നമ്പർ വൺ വുമൺസ് ജോക്കി എന്നായിരുന്നു താരത്തെ അറിയപ്പെട്ടിരുന്നത്. ബുള്ളറ്റ് റൈഡർ കൂടിയായി താരം കുറെ ബുള്ളറ്റ് റേസിൽ പങ്കെടുത്തിട്ടുണ്ട്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റും നേടിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. നടൻ ബാബുരാജിനെയാണ് താരം വിവാഹം ചെയ്തത്. ബാബുരാജുമായി പ്രണയത്തിൽ ആയിരുന്നു വാണി. ഇരുവർക്കും 2 മക്കളുണ്ട്. മൂത്തത് മകൾ ആർച്ചയും ഇളയത് മകൻ അധ്രിയും.