ജിഷയുടെ അമ്മ രഹസ്യങ്ങളുടെ കലവറ അല്ലേ ?? എന്തിനായിരുന്നു ക്യാമറ ഉപയോഗിച്ചിരുന്നത്, 40 ചോദ്യങ്ങളുമായി അഭിഭാഷക

വൻ കോളിളക്കം സൃഷ്ടിച്ച് സംഭവമായിരുന്നു പെരുമ്പാവൂരിലെ ജിഷ എന്ന യുവതിയുടെ കൊലപാതകം. യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വൻ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു. പിന്നീട് സംഭവത്തിൽ പ്രതി ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി അമീറിൽ ഇസ്ലാം ആണെന്ന് ആണെന്ന് പോലീസ് പറയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇപ്പോളിതാ ജിഷ വധകേസിന്റെ ചുരുളുകൾ നിവർത്തുന്ന 40 ചോദ്യങ്ങളുമായെത്തിയിരിക്കുകയാണ് അഭിഭാഷക ദീപ ജോസഫ്. കോടതിക്ക് ആവശ്യം തെളിവുകൾ ആണ്. വിധികർത്താക്കളുടെ മുന്നിൽ വച്ചു കെട്ടിയ തെളിവുകൾ നിരത്തി അന്യസംസ്ഥാന തൊഴിലാളിയെ തൂക്കുകയർ കൊടുത്തു് ഈ കേസിലെ യഥാർത്ഥ പ്രതിയെ രക്ഷിക്കാൻ അനുവദിക്കരുത് എന്നു ഒരു യാചന മാത്രം.. എന്തെന്നാൽ 1000 അപരാധികൾ ശിക്ഷിക്കപ്പെടുമ്പോഴും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ചൊല്ല് അന്വർത്ഥമാകട്ടെ നീതിക്കുവേണ്ടി കാവലാൾ ആവാൻ ആഗ്രഹിക്കുന്ന ഒരു പാവം എന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

പ്രിയരേ… വീണ്ടും ജിഷ വധക്കേസ് ഫേസ്ബുക്ൽ വിചാരണ ചെയ്യപ്പെടുന്നത് കാണാൻ ഇടയായി. നിലവിലെ മന്ത്രിസഭാ ഒരു പക്ഷേ വരാൻ കാരണം ജിഷയുടെ ആസ്വഭാവിക കൊലപാതകം ആണെന്ന് തോന്നുന്നു. 2017 ൽ ഞാൻ ഈ മരണവുമായി ബന്ധപ്പെട്ട് കുറെ സംശയങ്ങൾ ചോദിച്ചിരുന്നു.. ഈ കേസിൽ എന്നും പ്രത്യക്ഷപെടാറുള്ള ക്രിമിനൽ ലോയറെ കണ്ടതുമില്ല. ഒരു സാധാരക്കാരുടെ മനസ്സിൽ വരുന്ന കുറെ ചോദ്യങ്ങൾ ഇന്ന് വകീൽ ആയി ജീവിതം തുടരുമ്പോഴും ആ പഴയ ചോദ്യങ്ങൾ എന്നെ വല്ലാതെ അലട്ടുന്നു… ആദ്യമൊഴികളും റിപ്പോർട്ടും വാർത്തകളും ഇപ്പോഴത്തെ കഥകളും തമ്മിൽ വല്ലാതെ പൊരുത്തക്കേടുകൾ തോന്നുന്നു… അതൊന്നൂടെ ആവർത്തിക്കട്ടെ..5 വർഷങ്ങൾക്കു ശേഷം നിങ്ങൾക്ക് എന്ത് തോന്നുന്നു??

(1)നിർഭയ കേസിലും ബീഭത്സമായ ആക്രമണം.. അവർ 5 പേർ ഒന്നിച്ചു ചെയ്ത ക്രൂരത ആമിറുൽ ഒറ്റയ്ക്ക് സാധ്യമോ.. ?(2)രാത്രിയുടെ മറവിൽ അക്രമം എളുപ്പമാണെന്നിരിക്കെ പകല് ഇത്ര വിജയ സാധ്യത….. ?
(3)തെളിവുകൾ കണ്ടെത്തിയിട്ടും അതിന്റെ ഉറവിടമോ സാധ്യതകളോ പരിശോധിച്ചില്ല ?(4)ചോര കണ്ടു തല കറങ്ങി വീഴുന്ന ഒരു അന്യ സംസ്ഥാന ചെക്കന് ഒറ്റക്കു ഇതു സാധ്യമോ. ??(5)എന്തുകൊണ്ട് ഇത്രയും വലിയ ദുരന്തം സംഭവിച്ചിട്ടും പാപ്പുവിനെ ജിഷയുടെ അമ്മ കൂടെ കൂട്ടിയില്ല ?? സ്വന്തം മകളുടെ ജീവിതം കൊണ്ട് പോലും തിരുത്താൻ തയ്യാറാവാത്ത മാതാപിതാക്കൾ ചോദ്യചിഹ്നമായി മാറുന്നില്ലേ ??(6)ജിഷയുടെ സഹോദരിയും അമ്മയുമായി പോലും വഴക്കിട്ടത് എന്തിനായിരുന്നു ??

(7)ആമിറുൽ കൊലപാതകി എങ്കിൽ എന്തിനാണ് ഞാൻ തെറ്റുകാരനല്ല എന്ന് കോടതിയിൽ അലറിയതു ?(8)പാപ്പു മരിച്ചു കഴിഞ്ഞപ്പോൾ അയാളുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ എങ്ങനെ വന്നു ?(9)ജിഷയുടെ മരണം അക്ഷരാർത്ഥത്തിൽ അവളുടെ അമ്മക്ക് മാത്രം പ്രയോജനം ഉണ്ടായില്ലേ ??(10)ജിഷയെക്കാൾ ആരോഗ്യപരമായി ആമിറുൽ ഒരിക്കലും ശ്രേഷ്ടനായിരുന്നില്ല.. അതുകൊണ്ട് തന്നെ അവൻ ഒറ്റക്കായിരുന്നു എങ്കിൽ തീർച്ചയായും അവനെ കീഴ്പ്പെടുത്താൻ തക്ക ആരോഗ്യം അവക്കുണ്ടായിരുന്നില്ലേ ??(11)എന്തിനായിരുന്നു ഇത്ര തിടുക്കപ്പെട്ടു പോസ്റ്റ്മോർട്ടം ??(12)ഒരു അന്യസംസ്ഥാന തൊഴിലാളിയെ രക്ഷിക്കാൻ ആരാണ് പോസ്റ്റ്മോർട്ടം നടത്താൻ തിടുക്കപ്പെട്ടതു ??(13)Cctv ക്യാമറയിൽ കണ്ടു എന്ന് പറയുന്ന ആളും അമുരുളും തമ്മിൽ ബന്ധമുണ്ടോ ??
(14)എന്തിനായിരിക്കും ജിഷ ഒളി ക്യാമറ ഉപയോഗിച്ചിരുന്നത് ??(15)എന്നിട്ട് മരണ ദിവസം അവൾ എന്തു കൊണ്ട് ക്യാമറ ഉപയോഗിച്ചില്ല ??(16)ആമിറുൽ അവളെ മുൻപ് കണ്ടിട്ടില്ല എന്ന് കോടതിമുറിയിൽ പറയുമ്പോൾ അതു കള്ളമാണെന്ന് പറയാൻ കഴിയുമോ ??(17)ഇത്ര വലിയ കുറ്റം ചെയ്യാൻ എന്തായിരുന്നു അവനെ പ്രേരിപ്പിച്ചത് ??
(18)കുളിക്കുമ്പോൾ എത്തി നോക്കി.. അതിനാൽ അവൾ അവനെ മാനസികമായി ഉപദ്രവിച്ചു.. അതുകൊണ്ട് മോഷ്ടിക്കാൻ വന്നവൻ ബലാത്സംഗം ചെയ്തു കൊന്നു.. ഇതാണോ കഥ ??(19)മോഷണം നടത്താൻ ശ്രമം എന്ന് കേട്ടു.. ലക്ഷം വീട്ടിൽ അടച്ചു ഉറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന രണ്ടു പേരുള്ള വീട്ടിൽ എന്തു മോഷണം ??
(20)ജിഷയെ കൊല്ലാൻ അവസരം നോക്കിയിരുന്ന ആമിറുൽ ഒരു ആയുധമോ സജ്ജീകരണമോ കരുതിയില്ല എന്നതും ശ്രദ്ധേയമല്ലേ ??

(21)വിധി പ്രസ്താവനയിൽ സമൂഹത്തിന്റെ സമ്മർദ്ദം കണക്കിലെടുത്തു വിധി കല്പിക്കുന്നു എന്ന് കൂടി കൂട്ടിച്ചേർത്തിരുന്നു… പ്രതിയുടെ കുറ്റകൃത്യത്തിന്റെ ആഴമല്ലേ നോക്കേണ്ടത് ??(22)കൊലപാതകം.. ബലാത്സംഗം.. ഇത്രയധികം ഒച്ചപ്പാടുകൾ.. അലറിച്ചകൾ ശരിയായ വിധം കതകുകൾ പോലുമില്ലാത്ത വീട്.. എന്നിട്ടും പുറം ലോകം അതൊന്നും അറിയാതിരുന്നത് എന്തുകൊണ്ട് ?(23)അയല്പക്കംകാരുമായി എന്തുകൊണ്ട് ഒരു നല്ല ബന്ധം ആ കുടുംബത്തിന് ഉണ്ടായില്ല ??(24)ജിഷ മരണഭീതിയിൽ ഇതിനു മുൻപും പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു എന്തിന് ? ആർക്കു എതിരായി ? എന്തുകൊണ്ട് അതിനു എതിരെ അന്വേഷണം ഉണ്ടായില്ല ??(25)ജിഷ മരണം മുന്നിൽ കണ്ടു നടന്നിട്ടും ഒരമ്മ എന്ന നിലയിൽ ആ സ്ത്രീ പരാജയം ആയില്ലേ ??(26)ആമിറുൽ യഥാർത്ഥ പ്രതി ആണെന്നിരിക്കട്ടെ.. എന്തായാലും തുടക്കം മുതൽ ഒരു കൂട്ട് പ്രതിയുടെ സഹായം വ്യക്തമാകുന്ന തെളിവുകൾ കിട്ടിയിട്ടും ഉണ്ട്.. തൂക്കുകയർ മുന്നിൽ കാണുമ്പോൾ അവൻ സഹായിയെ കുറിച്ച് വെളിപ്പെടുത്തുക സ്വാഭാവികം അല്ലേ ?? എന്നാൽ ഇവിടെ ആമിറുൽ മൗനം.. അതിനർത്ഥം അവൻ ഇതു ചെയ്തില്ല എന്നല്ലേ ??(27)മലയാളം പറയാൻ അറിയാത്ത കുറ്റവാളി.. hindi പറയാൻ അറിയാത്ത അന്വേഷണ ഉദ്യോഗസ്ഥർ.. പൊരുത്തക്കേടുകൾ ഏറെ ഇല്ലേ ??

(28)പാപ്പു ഒരു സുപ്രഭാതത്തിൽ എങ്ങനെ മരിച്ചു ??(29)ജിഷയുടെ അമ്മ രഹസ്യങ്ങളുടെ കലവറ അല്ലേ ?? അവൾ എന്തിനായിരുന്നു ക്യാമറ ഉപയോഗിച്ചിരുന്നത് എന്നെങ്കിലും ആ സ്ത്രീക്ക് അറിവുണ്ടാവില്ലേ ??
(30) ജിഷയുടെ അച്ഛൻ ആരാണെന്നു dna ടെസ്റ്റ്‌ നടത്തമായിരുന്നില്ലേ ??31) ജിഷയുടെ നഖത്തിൽ നിന്നും കിട്ടിയ മാംസക്കഷണത്തിന്റെ അംശം അമിരുളിന്റെതല്ല എങ്കിൽ പിന്നെ ആരുടെ ??(32) വാതിൽ പടിയിൽ കണ്ട രക്ത സാമ്പിളിന്റെ റിപ്പോർട്ട്‌ എവിടെ ?(33) ജിഷയുടെ ഷാളിൽ നിന്നു കിട്ടിയ ഉമിനീരിന്റെ തെളിവുകൾ ആമിറുൽ മായി ചേരാത്ത പക്ഷം പിന്നെ ആരുടേതാണ് (34) കേസിന്റെ ഒരു ഭാഗത്തും ആ പെട്ട്തള്ള സഹകരിക്കുന്നതായി കണ്ടില്ല എന്തു കൊണ്ട് ??(35) ശാസ്ത്രീയ തെളിവുകൾ സത്യമോ ??(36)ഈ തള്ളയുടെ എല്ലാ കാര്യവും അറിയാവുന്ന അയൽവീട്ടിലെ ഒരു സ്ത്രീ എങ്ങനെയായിരിക്കും മരിച്ചത് ??
(37) പോലീസ് പീഡനം കഴിഞ്ഞ ആ നിരപരാധിയായ അയൽക്കാരൻ തുങ്ങി മരിക്കാൻ കാരണം എന്തായിരിക്കും ?(38)ആദ്യം ഒച്ചവെച്ച പാപ്പു പിന്നെ എങ്ങനെ സൈലന്റ് ആയി ??
(39) മകൾ മരിച്ചിട്ടും പോസ്റ്റ്‌ മോർട്ടം കഴിഞ്ഞിട്ടും പുറം ലോകത്തേക്ക് ഈ കേസ് എത്തിക്കാതെ ഇരിക്കാൻ രാജേശ്വരി ശ്രമിച്ചില്ലേ ??(40)സത്യത്തിൽ ഈ കൊലയുടെ കാരണം എന്താണ് ??

നീതി എന്നും നിരപരാധികളെ തുണക്കണം.ബഹുമാനപ്പെട്ട കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ആരൊക്കെയോ നടത്തുന്ന പാഴ്ശ്രമങ്ങൾ തിരിച്ചറിയണം.. കോടതിക്ക് ആവശ്യം തെളിവുകൾ ആണ്. വിധികർത്താക്കളുടെ മുന്നിൽ വച്ചു കെട്ടിയ തെളിവുകൾ നിരത്തി അന്യസംസ്ഥാന തൊഴിലാളിയെ തൂക്കുകയർ കൊടുത്തു് ഈ കേസിലെ യഥാർത്ഥ പ്രതിയെ രക്ഷിക്കാൻ അനുവദിക്കരുത് എന്നു ഒരു യാചന മാത്രം.. എന്തെന്നാൽ 1000 അപരാധികൾ ശിക്ഷിക്കപ്പെടുമ്പോഴും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന ചൊല്ല് അന്വർത്ഥമാകട്ടെ നീതിക്കുവേണ്ടി കാവലാൾ ആവാൻ ആഗ്രഹിക്കുന്ന ഒരു പാവം