സുരേഷ് ​ഗോപി വാക്ക് പാലിച്ചു, 10 ട്രാൻസ്ജെൻഡർമാർക്ക് ഇന്ന് ലിം​ഗമാറ്റ ശസ്ത്രക്രിയ

വാക്കുകൾ പാലിക്കപ്പെടാനുള്ളതാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ച് സുരേഷ് ഗോപി. സുരേഷ് ​ഗോപിയുടെ സാമ്പത്തിക സഹായത്തോടെ ട്രാൻസ്ജെൻഡർമാരുടെ ലിം​ഗമാറ്റ ശസ്ത്രക്രിയ അമൃത ആശുപത്രിയിൽ ഇന്ന് തുടങ്ങുന്നു . ഇതിനുള്ള രേഖകൾ ആശുപത്രിയിൽ‌ നടന്ന ചടങ്ങിൽ അദ്ദേഹം കൈമാറി. ആദ്യഘട്ടത്തിൽ പത്ത് പേരാണ് സുരേഷ് ​ഗോപിയുടെ സാമ്പത്തിക സഹായത്തോടെ ലിം​ഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് വിധേയരാകുന്നത്. 12 ലക്ഷം രൂപ അദ്ദേഹം ഇതിനായി അമൃത ആശുപത്രിക്ക് കൈമാറി. ദയയും കാരുണ്യവുമല്ല ഇത്. വലിയ അത്യാവശ്യവും സമൂഹത്തിന്റെ ബാധ്യതയുമാണ്. എല്ലാവർക്കും ജീവിതവും മാന്യമായി ജീവിക്കാനുള്ള അവകാശവും ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങളുടെ തുടക്കും കൂടിയാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. ലിം​ഗമാറ്റ ശസത്രക്രിയയ്‌ക്ക് സർക്കാർ നൽകുന്ന ധനസഹായം വൈകിയാൽ അടുത്ത പത്ത് പേർക്ക് കൂടി പണം നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

അനീഷ, മിഖ, വീനസ് പോൾ, ശ്രാവന്തിക ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എൽസ, അദ്രിജ എന്നീ പത്ത് ചേർക്കാണ് ആദ്യ ഘട്ടത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. മുംബൈയിലെ സാമൂഹ്യ സാംസ്കാരിക സംഘടനയായ പ്രതീക്ഷ ഫൗണ്ടേഷൻ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവർക്കായി കഴിഞ്ഞ ഓ​ഗസ്റ്റിൽ തൃശൂരിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലും കേരളപ്പിറവി ദിനത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച ആഘോഷത്തിലും മുഖ്യാതിഥിയായി പങ്കെടുത്ത സുരേഷ് ഗോപി പത്ത് ട്രാൻസ്ജെൻഡർമാകുടെ ശസ്ത്രക്രിയയ്‌ക്ക് വേണ്ട തുക താൻ നല്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.10 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ധനസഹായം നല്‍കാമെന്ന് കഴിഞ്ഞ നവംബറിലെ കേരളപ്പിറവിദിനത്തില്‍ താരസംഘടനയായ ‘അമ്മ’-യുടെ ഓഡിറ്റോറിയത്തില്‍ പ്രതീക്ഷ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സുരേഷ്‌ഗോപി അറിയിച്ചിരുന്നു.

ഒരാള്‍ക്ക് 1,20,000 രൂപ ചെലവ് വരും. സര്‍ക്കാരില്‍നിന്ന് പിന്നീട് ശസ്ത്രക്രിയയ്ക്കുള്ള പണം തിരിച്ചുകിട്ടും. ചിലപ്പോള്‍ പണം തിരിച്ചുകിട്ടുന്നതിന് ഒരു വര്‍ഷമെങ്കിലും കാലതാമസം വരും. പണം തിരിച്ചുകിട്ടുന്നതു പ്രകാരം അടുത്ത പത്തുപേര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താം. പണം തനിക്ക് തിരിച്ചു തരേണ്ടതില്ലെന്ന് സുരേഷ്‌ഗോപി നേരത്തെ പറഞ്ഞിരുന്നു.പകരം സര്‍ക്കാരില്‍നിന്ന് തുക തിരിച്ചുകിട്ടുന്ന മുറയ്ക്ക് അടുത്ത പത്ത് പേര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും നിര്‍ദേശിച്ചിരുന്നു. ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്.

കരുവന്നൂര്‍ ബാങ്ക് കൊള്ളയില്‍ പണം നഷ്ടമായി ചികിത്സ ലഭിക്കാതെ മരണപ്പെട്ട കൊളങ്ങാട്ടില്‍ ശശിയുടെ കുടുംബത്തിന്റെ കടം വീട്ടമ്മ എന്ന വാക്ക് നേരത്തെ വീട്ടിലെത്തി കടം വീട്ടി നല്‍കാം എന്ന് വാഗ്ദാനം നടത്തിയിരുന്നു. ഇന്നലെ കാറളം പഞ്ചായത്തിലെ വെള്ളാനി ട്രിനിറ്റി ഹാളില്‍ നടന്ന എസ്ജി കോഫി ടൈംസില്‍ വച്ച് ശശിയുടെ സഹോദരങ്ങളായ കുമാരന്‍, സരസ്വതി, ജയശ്രീ എന്നിവര്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ ചെക്ക് സുരേഷ് ഗോപി നല്‍കി. മകളുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്നാണ് സഹായം നല്കിയത്.