വെള്ള സാരിയിൽ വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി അഹാന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന. അച്ഛനെ പോലെ തന്നെ തന്റെ പാഷനും അഭിനയമാണെനന്ന് അഹാന വ്യക്തമാക്കി കഴിഞ്ഞു. നായികയായും സഹ നടിയായുമൊക്കെ തിളങ്ങി നിൽക്കുകയാണ് താരം. അഹാന നായികയായി ഒരുപിടി ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് അഹാന. പലപ്പോഴും തന്റെ നിലപാടുകൾ സോഷ്യൽ മീഡിയകളിലൂടെ താരം തുറന്ന് പറയാറുമുണ്ട്. ഇത്തരത്തിൽ ചിലപ്പോഴൊക്കെ വിമർശനവും നേരിടേണ്ടതായി വന്നിട്ടുണ്ട്. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ അഹാന സോഷ്യൽ മീഡിയകൾ വഴി പങ്കുവെയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഫോട്ടോകൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.സാങ്കൽപ്പികമായൊരു ക്രിസ്ത്യൻ വെഡ്ഡിംഗ് നടന്നു, അതിൽ നിന്നുള്ള ചിത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.വെള്ള സാരിയിൽ അതി സുന്ദരിയായിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. അസ്സൽ ഒരു മണവാട്ടിയായി താരം അണിഞ്ഞൊരുങ്ങിയിട്ടുണ്ട്. ഇനിയെന്നാണ് വിവാഹം എന്നാണ് എല്ലാവരും ഒരു പോലെ ചോദിക്കുന്നത്. എന്നാൽ ഇതിനൊന്നും നടി ഇതുവരെ മറുപടി നൽകിയിട്ടില്ല.

തന്റെ മകളെ താൻ ബിജെപി രാഷ്ട്രീയം തെരഞ്ഞെടുത്തത് മൂലം ഭ്രമം എന്ന പൃഥ്വിരാജ് ചിത്രത്തിൽ നിന്നും ഒഴിവാക്കിയെന്ന് നടനും നടി അഹാന കൃഷ്ണയുടെ അച്ഛനുമായ കൃഷ്ണകുമാർ ആരോപിച്ചിരുന്നത്. ഇത് കൂടാതെ മറ്റൊരു ചിത്രത്തിൽ നിന്ന് കൂടി അഹാനയെ ഒഴിവാക്കിയതായി കൃഷ്ണകുമാർ അറിയിച്ചിരുന്നു. എന്നാൽ ഈ ആരോപണവുമായി കൃഷ്ണകുമാർ രംഗത്തെത്തിയതിന് പിന്നാലെ നിർമ്മാതാക്കൾ ഈ വാദം നിഷേധിച്ചു. സിനിമയിൽ നിന്ന് കഥാപാത്രത്തെ ഒഴിവാക്കിയതിന് പിന്നിൽ യാതൊരു വിധ രാഷ്ട്രീയ താത്പര്യങ്ങളില്ലെന്നും കഥാപാത്രമായി അഹാന തീരെ അനുയോജ്യമല്ലാത്തത് മൂലമാണ് സിനിമയിൽ നിന്ന് പുറത്താക്കിയതെന്ന് നിർമ്മാതാക്കൾ വിശദീകരണം നൽകി.