27ാം ജന്മദിനത്തിന് അഹാന മുറിച്ച ടെഡിബിയറ് കേക്കിന്റെ പ്രത്യകത ഇങ്ങനെ

മലയാള സിനിമയിൽ യുവ നാടികമാരിൽ തിളങ്ങുകയാണ് നടി അഹാന കൃഷ്ണ. കഴിഞ്ഞ ദിവസമായിരുന്നു അഹാനയുടെ ജന്മദിനം. 27 -ാം പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് അഹാന ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. ചിത്രങ്ങളിൽ ആരാധകരുടെ കണ്ണുടക്കിയത് അഹാനയുടെ പിറന്നാൾ കേക്കിലേയ്ക്കാണ്. കാരണം ,താരം ആഘോഷം കുറച്ചു വ്യത്യസ്തമാക്കാനായി തന്റെ ഒന്നാം പിറന്നാളിനു മുറിച്ച് അതെ കെക്കിന്റെ ഡിസൈനാണ് 27 -ാം പിറന്നാളിനായി തിരഞ്ഞെടുത്തത്.

അമ്മ സിന്ധു കൃഷ്ണ കേക്കു മുറിച്ചപ്പോൾ അണിഞ്ഞത് അഹാനയുടെ ഒന്നാം പിറന്നാളിനു ധരിച്ച് സാരിയായിരുന്നു. ഇതു തനിക്കു വലിയ സർപ്രൈസായി പോയെന്നു അഹാന പോസ്റ്റിനു താഴെയുളള അടിക്കുറിപ്പിൽ പറഞ്ഞു.മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ഒപ്പമുള്ള ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.തന്റെ യൂട്യൂബ് ചാനലിൽ പിറന്നാൾ സ്പെഷ്യൽ വിഡിയോയും അഹാന പങ്കുവച്ചിട്ടുണ്ട്.

അടി, നാൻസി റാണി തുടങ്ങിയവയാണ് അഹാനയുടെ പുതിയ സിനിമകൾ. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെയ്റർ ഫിലംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ഷൈൻ ടോം ചാക്കോ, ധ്രുവ്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ എത്തിയ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അഹാന. അച്ഛനും നടനുമായ കൃഷ്ണകുമാറും അമ്മ സിന്ധുവും നടിയുടെ സഹോദരിമാരും സോഷ്യൽ മീഡിയയിൽ സജീവമാണ്. യൂട്യൂബിലും താര കുടുംബം തിളങ്ങി നിൽക്കുകയാണ്. അഭിനേത്രി എന്നതിന് പുറമേ ഒരു സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ കൂടിയാണ് അഹാന കൃഷ്ണ.