ബൈക്ക് മോഷ്ടാക്കളെ കുറിച്ച് പോലീസിന് സൂചന നല്‍കി എഐ ക്യാമറ, ഉടമയ്ക്ക് ലഭിച്ചത് 9500 രൂപ പിഴ

കാസര്‍കോട്. ബൈക്ക് മോഷ്ടാക്കാളെ പിടികൂടാനും പോലീസിനെ സഹായിച്ച് എഐ ക്യാമറ. കാഞ്ഞങ്ങാട്ടുനിന്ന് മോഷ്ടിക്കപ്പെട്ട ബൈക്ക് കോഴിക്കോട് എത്തിയിട്ടുണ്ടെന്നാണ് എഐ ക്യാമറ ഉടമയെ അറിയിച്ചത്. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത മോഷ്ടാക്കളുടെ ചിത്രം സഹിതമാണ് എഐ ക്യാമറി പടിച്ചത്. ബൈക്ക് മോഷ്ടാക്കള്‍ മറ്റാര്‍ക്കും നല്‍കിയിട്ടില്ലന്നാണ് ഇത് വ്യക്തമാക്കുന്നത്.

കാഞ്ഞാങ്ങാട്ടെ ചുമട്ടുതൊഴിലാളിയായ കെ ഭാസ്‌കരന്റെ ബൈക്കാണ് മോഷണം പോയത്. ജൂണ്‍ 27നാണ് ബൈക്ക് മോഷണം പോയത്. പുതുക്കോട്ടയില്‍ ബൈക്ക് വെച്ച് ഭാസ്‌കരന്‍ എറണാകുളത്തിന് പോയിരുന്നു. പിന്നീട് മൂന്ന് ദിവസം കഴിഞ്ഞ് എത്തിയപ്പോള്‍ ബൈക്ക് മോഷ്ടിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

എന്നാല്‍ അന്വേഷണം വഴി മുട്ടി നില്‍ക്കുമ്പോഴാണ് ഭാസ്‌കരന്റെ ഫോണില്‍ ഇ ചലാനെത്തുന്നത്. പുതുക്കോട്ടയില്‍ പതിഞ്ഞ ചിത്രമായിരുന്നു ആദ്യം എത്തിയത്. 1000 രൂപയായിരുന്നു പിഴ. പിന്നാലെ കോഴിക്കോട് വരെ ക്യാമറകളില്‍ ബൈക്ക് പതിയുകയും ഇചലാനെത്തുകയായുമായിരുന്നു. ഭാസ്‌കരന് പിഴ ലഭിച്ചത് 9500 രൂപയാണ്.