വീണ്ടും വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ, നട്ടംതിരിഞ്ഞ് മലയാളികൾ

മസ്ക്കറ്റ്: ഒമാനിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. അടുത്ത മാസം ഏഴ് വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

ജൂൺ 2,4,6 തീയതികളിൽ കോഴിക്കോട് നിന്ന് മസ്ക്കറ്റിലേക്കുള്ള സർവീസുകളുണ്ടാകില്ല. ജൂൺ 3,5,7 ദിവസങ്ങളിലെ മസ്ക്കറ്റിൽ നിന്ന് കോഴിക്കോടെയ്‌ക്കുള്ള സർവീസുകളും റദ്ദാക്കി. ജൂൺ 1,3,5,7 തീയതികളിലെ തിരുവനന്തപുരം- മസ്കറ്റ് സർവീസ് റദ്ദാക്കിയെന്ന് എയർ ഇന്ത്യ അറിയിച്ചു.

കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് മസ്കറ്റിലേക്കും തിരിച്ചുമുള്ള 14 സർവീസുകളാണ് ഇതുവരെ റദ്ദാക്കിയത്.