പണിയും കൂലിയും ഇല്ലാത്തവന് പെണ്ണില്ല എന്ന് പറഞ്ഞു, ഇറങ്ങി വരാനും ലക്ഷ്മി തയ്യാറായില്ല, വിവാഹ കഥ പറഞ്ഞ് അഖിൽ മാരാർ

ബിഗ് ബോസ് സീസൺ അഞ്ചിലെ കരുത്തുറ്റ മത്സരാര്ഥിയാണ് അഖിൽ മാരാർ. വിന്നർ ആകാൻ സാധ്യതയുള്ള മത്സരാര്ഥികളിൽ ഒരാൾ കൂടിയാണ് അഖിൽ. അഖിലിനു വേണ്ടിയുള്ള ആർമി ഗ്രൂപ്പുകളും സജീവമാണ്. ഫാമിലി വീക്കിൽ അഖിലിന്റെ ഭാര്യ രാജലക്ഷ്മിയും കുട്ടികളായ പ്രാർത്ഥനയും പ്രകൃതിയും ഹൗസിലേക്കെത്തിയത് സോഷ്യൽമീഡയിൽ ആരാധകർ ആഘോഷമാക്കിയിരുന്നു.

അഖിൽ മാരാർ തന്റെ വിവാഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രണ്ടുവർഷമായി മുടങ്ങികിടന്ന വീടിന്റെ പണിയുടെ കാര്യങ്ങൾ സംസാരിക്കാൻ രാഷ്ട്രീയക്കാരനായ തന്നെ കാണാൻവന്ന വക്കീലായ അമ്മയ്ക്ക് ഭാവിയിൽ എംഎൽഎയൊക്കെ ആകുമെന്ന് തോന്നുന്ന ചെറുപ്പക്കാരനെകൊണ്ട് മകളെ വിവാഹം കഴിപ്പിക്കാൻ തോന്നി.

അവരുടെ വീട്ടിൽ പോകുകയും സഹകരിക്കുകയും ചെയ്ത് വരുമ്പോൾ അധികം സൗഹൃദങ്ങളില്ലാത്ത ഒരാളായ ലക്ഷ്മിയ്ക്ക് എന്നോട് ഒരു അടുപ്പം തോന്നുന്നു, അത് പതിയെ പ്രണയം ആവുന്നു. ഞങ്ങളുടെ പ്രണയം രണ്ടുവർഷമൊക്കെ ആയപ്പോൾ എന്നെ ആ വീട്ടിൽ കയറ്റാതെയായി. ലക്ഷ്മി അവരുടെ ഒറ്റമകളാണ്, ഞാൻ അവരുടെ പൈസ കണ്ടിട്ട് അവളുടെ കൂടെ കൂടിയതാണ് എന്നൊക്കെ ആരൊക്കെയോ ചെന്ന് പറഞ്ഞു കൊടുത്താണ് എന്നെ വീട്ടിൽ കയറ്റാതെയാക്കിയത്. അച്ഛൻ വിളിച്ച് അവരോട് ഒരു നിശ്ചയം നടത്തിവച്ചാലോ എന്ന് ചോദിച്ചപ്പോൾ ലക്ഷ്മിയുടെ വീട്ടുകാർ പറഞ്ഞത് തെക്ക് വടക്ക് തെണ്ടിതിരിഞ്ഞു നടക്കുന്നവന് കൊടുക്കാൻ ഇവിടെ പെണ്ണില്ല എന്നായിരുന്നു.

അവർ ഇത് പറഞ്ഞതും പാതിരാത്രി തന്നെ അവരുടെ വീട്ടിലേക്ക് ഞാൻ പോയി. അവളും അവളുടെ അച്ഛനും അമ്മയും ഒക്കെയായിട്ട് ഉന്തും തള്ളുമൊക്കെയായി അവസാനം അവിടെയുള്ള ഡൈനിങ് ടേബിളും അടിച്ചു പൊട്ടിച്ചു. എന്നിട്ട് അവളോട് ഇറങ്ങി വരാൻ പറഞ്ഞു. അവൾ കൂടെ വരാതിരുന്നപ്പോൾ എല്ലാം ഇവിടെ അവസാനിച്ചുവെന്ന് കരുതി തിരിച്ചുപോന്നു. വീടിനടുത്ത് എത്താറായപ്പോൾ ഇറങ്ങിവരാമെന്ന് പറഞ്ഞ് അവൾ വിളിച്ചു.

അവിടെ ചെന്നപ്പോൾ പ്രശ്നം ഉണ്ടാക്കേണ്ട കല്യാണം നടത്തിതരാം എന്നായി. പക്ഷേ ഞങ്ങളുടെ കയ്യിൽ പൈസയൊന്നും ഇല്ലെന്ന് പറഞ്ഞു. സ്ത്രീധനം വാങ്ങരുത് എന്ന കാഴ്ചപ്പാട് ഉള്ളതുകൊണ്ട്, ഒരു കരിമണിമാല മാത്രം ഇട്ടുവരാമോ എന്നാണ് ഞാൻ ചോദിച്ചത്. അവർക്ക് പക്ഷേ അവരുടെ മോൾ സ്വർണം ഇട്ടുതന്നെ കേറണം എന്നായിരുന്നു. ഭാവിയിൽ ഞാൻ ആരേലുമൊക്കെയാകുമ്പോൾ എനിക്ക് വേദിയിൽനിന്ന് പ്രസംഗിക്കുമ്പോൾ പറയാനുള്ളതാണ്. അന്ന് നിന്റെ കല്യാണ ഫോട്ടോ കണ്ടോയെന്ന് ആരും ചോദിക്കാനിടവരരുത് എന്ന് ഞാനും പറഞ്ഞു.

സ്വർണ്ണമിട്ട് തന്നെ മകൾ കല്യാണത്തിന് വരണമെന്ന് അവർക്ക് ആഗ്രഹമാണ് എന്നാൽ പെട്ടെന്ന് കല്യാണം നടത്താനും സ്വർണം വാങ്ങാനുമുള്ള കാശുമില്ലെന്ന് പറഞ്ഞപ്പോൾ 75 പവൻ കല്യാണ ദിവസത്തേക്ക് വാടകയ്ക്ക് എടുത്തു കൊടുക്കാമെന്ന് ഞാൻ പറഞ്ഞു. അവളുടെ അച്ഛനും അമ്മയും പത്തുപേരെ കല്യാണം വിളിച്ചിട്ടുണ്ട് എന്നല്ലാതെ കല്യാണ ചിലവും ഓഡിറ്റോറിയം ബുക്ക് ചെയ്തതും പാചകക്കാരെ ഏർപ്പാടിക്കിയതുമെല്ലാം എന്റെ കാശിനു തന്നെയായിരുന്നു. അങ്ങനെ ജനുവരി ഒന്നിന് കല്യാണം നടന്നു