പത്ത് കോടി കൊടുക്കാന്‍ മാത്രമുള്ള സീറ്റ് ബലം ജാനുവിനില്ല; കെ സുരേന്ദ്രനെതിരെയുള്ള ആരോപണത്തെ തള്ളി അലി അക്ബര്‍

കുഴല്‍പ്പണ കേസ് വിവാദങ്ങളില്‍ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍. കുഴല്‍പ്പണക്കടത്ത് തെളിഞ്ഞാല്‍ അണികള്‍ അതിനെ ന്യായീകരിക്കില്ലെന്നാണ് ഫേയ്സ്ബുക്കില്‍ കുറിച്ചത്.കൂടാതെ സി.കെ. ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന പ്രസീത അഴീക്കോടിന്റെ ആരോപണത്തിലും പ്രതികരിച്ചു. 5 കോടി കൊടുത്താല്‍ കൊള്ളാവുന്ന കമ്യുണിസ്റ്റുകാരോ, കോണ്‍ഗ്രസുകാരനോ പാഞ്ഞു വരും, അപ്പോഴാണോ പ്രാദേശികമായി വളരെ ചെറിയ ആള്‍ ബലമുള്ള ജാനുവിനെ 10 കോടി കൊടുത്തു വലവീശുന്നതെന്നാണ് അലി അക്ബര്‍ പറയുന്നത്.

അലി അക്ബറിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് വായിക്കാം

സ്വന്തം കുഴലില്‍ സ്വര്‍ണം കടത്തുന്നവരും, കുഴല്‍ പണക്കാരും, കുഴലൂത്തുകാരും, സ്വര്‍ണം കടത്തുകാരും ന്യായീകരിച്ചവരും സ്വപ്നസുന്ദരിയെ പോറ്റിയവരും കുത്തിയിരുന്നു കുറിക്കേണ്ട, കേരളത്തിലെ ഭാരതീയ ജനതാ പാര്‍ട്ടി കുഴല്‍ പണമോ, ഹവാലാ ഇടപാടോ നടത്തിയതായി തെളിഞ്ഞാല്‍ ന്യായീകരണത്തിന് ഒരണികളും തയ്യാറാവില്ല, തെളിയിക്കാന്‍ പിണറായിയുടെ ബെസ്റ്റ് അന്വേഷണസംഘമുണ്ടല്ലോ, തെളിയിക്കട്ടെ.

തെറ്റാരെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ഇടതു പക്ഷം ചെയ്യുമ്ബോലെ ഫയല്‍ കത്തിക്കുകയും, അന്വേഷണത്തിനെതിരെ അന്വേഷണം നടത്താനും ബിജെപി തയാറാവില്ല,എന്നാണെന്റെ വിശ്വാസം. അന്വേഷണത്തിന് തീര്‍പ്പുണ്ടാവുന്നത് വരെ ക്ഷമിക്കാം,അന്വേഷണം നടക്കട്ടെ.പത്തുകോടി കൊടുത്തുകൊണ്ടുവരാന്‍ തക്ക വോട്ട് ബലം ജാനുവിനുണ്ടെന്ന് വിശ്വസിക്കാന്‍, സാമാന്യ യുക്തിയുള്ളവര്‍ക്ക് സാധിക്കുമോ. ഞങ്ങളാരും ഒളിച്ചോടുന്നവരല്ല. സുടാപ്പി കമ്മികള്‍ തല്ക്കാലം ക്ഷമിക്കുക.

ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍തിയാവുമ്ബോള്‍, ഭൂരിപക്ഷം ചിലവുകള്‍ പാര്‍ട്ടിയാണ് വഹിക്കുക, അത് കൈകാര്യം ചെയ്യുന്നത് മണ്ഡലം ട്രഷറുമായിരിക്കും, ഞാന്‍ മത്സരിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ, ബ്ലാങ്ക് ചെക്കുകള്‍ ഒപ്പിട്ടു ട്രഷററേ ഏല്‍പ്പിക്കുന്നു, (പാര്‍ട്ടി വിശ്വസ്തതയോടെ ഏല്‍പ്പിക്കുന്ന ആളെ സ്ഥാനാര്‍ഥി സംശയിക്കേണ്ടല്ലോ )ഇതായിരുന്നു ഞാനെടുത്ത രീതി, കാരണം ഒരു സ്ഥാനാര്‍ഥിക്ക്‌ എല്ലായിടത്തും എത്താന്‍ കഴിയില്ലല്ലോ? ഇത്തരം അവസ്ഥയിലായിരിക്കണം ജാനുവിന്റെ പാര്‍ട്ടിക്കാരി ട്രഷറര്‍ തിരഞ്ഞെടുപ്പ് ചിലവിനു ഒരു പത്തുകോടിയൊക്കെ പ്രതീക്ഷിച്ചത്… കമ്മറ്റി ആ ആഗ്രഹം പ്രകടിപ്പിച്ചും കാണും, പത്തുകോടി പോയിട്ട് ഒരുകോടി പോലും വയനാട് പോലുള്ള മണ്ഡലങ്ങളില്‍ ബിജെപി ചിലവഴിക്കും എന്ന് തോന്നുന്നുണ്ടോ.

20/25 ലക്ഷം വരെയൊക്കെ തിരഞ്ഞെടുപ്പ് ഫണ്ട്‌ എത്തിയാല്‍ ഭാഗ്യം, ബാക്കി ലോക്കല്‍ കളക്ഷന്‍ കിട്ടിയാല്‍ അതായി. ഇത് ഇവിടത്തെ ഏത് പത്ര പ്രവര്‍ത്തകനും സാമാന്യ ബുദ്ധിയില്‍ മനസ്സിലാവുന്നതാണ് എന്നാല്‍ കമ്മി ബുദ്ധിയുള്ള പത്രക്കാര്‍ക്ക് മനസ്സിലായാലും,മനസ്സിലാക്കാതെ കാവി കണ്ട സുടാപ്പികളെപ്പോലെ ആരെങ്കിലും കുരയ്ക്കുന്നുവെങ്കില്‍ മാ.. മാ കളായിരിക്കും സംശയം വേണ്ട,
5 കോടി കൊടുത്താല്‍ കൊള്ളാവുന്ന കമ്യുണിസ്റ്റുകാരോ, കോണ്‍ഗ്രസുകാരനോ പാഞ്ഞു വരും, അപ്പോഴാണോ പ്രാദേശികമായി വളരെ ചെറിയ ആള്‍ ബലമുള്ള ജാനുവിനെ 10 കോടി കൊടുത്തു വലവീശുന്നത്…
മാമകളെ,തള്ളലില്‍ നിങ്ങടെ ആശാന്‍ മാന്‍ഡ്രേക്കിനെ തോല്‍പ്പിക്കയാണല്ലോ നിങ്ങള്‍… കഷ്ടം