മകന്‍ അതിന് സമ്മതിക്കുമോ എന്നറിയില്ല, ഒരു പൊട്ട് തൊട്ടാല്‍ പോലും അവനത് പൊളിച്ച് കളയും- അമ്പിളി ദേവി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അമ്പിളി ദേവി. മികച്ച ഒരു നർത്തകി കൂടിയാണ് താരം. ഇപ്പോൾ ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ രംഗത്ത് സജീവമാവുകയാണ് അമ്പിളി. അടുത്തിടെ മധുരം ശോഭനം എന്ന പരിപാടിയിൽ അമ്പിളിയുടെ നൃത്ത ചുവടുകൾ ശ്രദ്ധേയമായിരുന്നു. രണ്ട് മക്കളുടെ അമ്മ ആയിരുന്നിട്ടും അവരുടെ സൗന്ദര്യത്തിനും പ്രകടനത്തിനും യാതൊരു കുറവുമുണ്ടായിട്ടില്ല. അടുത്തിടെയായിരുന്നു അമ്പിളി ദേവി യൂട്യൂബ് ചാനൽ തുടങ്ങിയത്.

മൂന്ന് വര്‍ഷത്തിന് ശേഷം സ്റ്റേജില്‍ ക്ലാസിക്കല്‍ ഡാന്‍സ് അവതരിപ്പിക്കാന്‍ പോവുന്നതിന്റെ ടെന്‍ഷനും സന്തോഷവും പങ്കുവെച്ച് കൊണ്ടാണ് അമ്പിളി ദേവി ഇത്തവണ എത്തിയത്. 2019 ലാണ് അവസാനമായി താന്‍ സ്റ്റേജില്‍ കയറിയത്. അന്ന് വളരെ കെയര്‍ഫുള്‍ ആയിട്ടാണ് ഡാന്‍സ് കളിച്ചത്. കാരണം അന്ന് അജു വാവ വയറ്റില്‍ ഉണ്ടായിരുന്നോ എന്ന കണ്‍ഫ്യൂഷനുണ്ടായിരുന്നു. വിഷുവിനോട് അനുബന്ധിച്ച് ഗര്‍ഭിണിയാണെന്ന് കണ്‍ഫോം ചെയ്തു. ഡെലിവറി കഴിഞ്ഞത് കൊണ്ടും പിന്നെ കൊവിഡ് വന്ന് ഉത്സവങ്ങള്‍ ഇല്ലാത്തത് കൊണ്ടുമൊക്കെ ഡാന്‍സ് അവതരിപ്പിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നെ ഇപ്പോഴാണ് പെര്‍ഫോമന്‍സ് ചെയ്യുന്നത്.

മൂത്തമകന് പത്ത് മാസം ആയപ്പോള്‍ തന്നെ ഞാന്‍ ഡാന്‍സ് കളിച്ച് തുടങ്ങിയിരുന്നു. അജു വാവ ജനിച്ചതിന് ശേഷം വേറൊരു സിറ്റുവേഷന്‍ ആയിരുന്നല്ലോ. ഇപ്പോള്‍ മകന്‍ അതിന് സമ്മതിക്കുമോ എന്നറിയില്ല. ഒരു പൊട്ട് തൊട്ടാല്‍ പോലും അവനത് പൊളിച്ച് കളയുകയും കമ്മല്‍ വലിച്ച് പറച്ച് കളയുകയുമൊക്കെ ചെയ്യും. എന്നാലും മേക്കപ്പ് ചെയ്യുന്നതിന്റെയും മറ്റുമൊക്കെയുള്ള വീഡിയോസ് അമ്പിളി പങ്കുവെച്ചിരുന്നു. നിരവധി കമന്റുകളാണ് അമ്പിളിയുടെ വീഡിയോക്ക് ലഭിക്കുന്നത്

മലയാളം ടെലിവിഷൻ വ്യവസായത്തിൽ ഒരു നടിയെന്ന നിലയിൽ സ്വന്തമായി ഒരു ഇടം നേടിയ അമ്പിളി ദേവി 2005 ൽ മികച്ച ടെലിവിഷൻ നടിയ്ക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് നേടിയിരുന്നു. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഫോക്ക് ഡാൻസ് എന്നിവയിൽ പരിശീലനം നേടിയ നർത്തകിയാണ് അമ്പിളി ദേവി.രണ്ടരവർഷത്തെ ഇടവേളയ്ക്ക് ശേഷം സ്വകാര്യ ചാനലിലെ സീരിയലിലൂടെ അമ്പിളി വീണ്ടും അടുത്തിടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു.