ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിച്ച വയോധികന് പരിക്ക്

കൊച്ചി. ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ വയോധികന്റെ കൈയറ്റു. ആലുവ റെയിൽവേ സ്‌റ്റേഷനിലാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ചേവായൂർ സ്വദേശി ശശിധരനാണ് അപകടത്തിൽ പെട്ടത്. ആലുവ റെയിൽവേ സ്റ്റേഷനിൽ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം സംഭവിച്ചത്.

ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ ശശിധരൻ ട്രെയിനിൽ നിന്നും ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. ശശിധരനെ മകളും മരുമകനും ചേർന്നാണ് ട്രെയിൻ കയറ്റി വിട്ടത്. അപകടത്തിൽ ഒരു കൈ പൂർണമായും മുറിഞ്ഞുപോയ ശശിധരൻ നിലവിൽ ചികിത്സയിലാണ്.