അതിപ്പോഴും വിശ്വസിക്കാനാവുന്നില്ല, തന്റെ വലിയൊരു ഭാഗ്യമാണ്, ഭീഷ്മപര്‍വത്തിലെ റേച്ചല്‍ പറയുന്നു

മമ്മൂട്ടി – അമല്‍ നീരദ് ചിത്രമായ ഭീഷ്മപര്‍വ്വം സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ചിത്രത്തില്‍ റേച്ചല്‍ എന്ന കഥാപാത്രം അവതരിപ്പിച്ചത് അനഘയാണ്. പറവ, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നെങ്കിലും ശ്രദ്ധേയമായ വേഷം ഭീഷ്മ പര്‍വത്തിലേതാണ്. തമിഴിലും തെലുങ്കിലും താരം ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ പല സിനിമകളിലും തനിക്ക് ഓഫര്‍ വന്നിരുന്നെന്നും എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് അവയൊക്കെ വേണ്ടെന്ന് വെക്കുകയായിരുന്നെന്നാണ് പറയുകയാണ് അനഘ.

അനഘയുടെ വാക്കുകള്‍ ഇങ്ങനെ, മലയാളത്തില്‍ നിന്ന് മുന്‍പും ചില ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് അവ വേണ്ടെന്ന് വെച്ചു. മലയാളത്തില്‍ വേണ്ടെന്ന് വെച്ച സിനിമകളൊന്നും ചെയ്യാമായിരുന്നെന്ന് എനിക്ക് പിന്നീട് തോന്നിയിട്ടില്ല, മലയാളികള്‍ എന്നെ തിരിച്ചറിഞ്ഞത് ഒരുപക്ഷേ ഇപ്പോഴായിരിക്കും. മറ്റു ഭാഷകളില്‍ അഭിനയിക്കുന്നത് പോലെയല്ല. മലയാളത്തില്‍ അഭിനയിക്കാന്‍ കുറച്ചുകൂടി പേടിയാണ്. കാരണം ഇവിടെ നമ്മളെ അറിയുന്ന കുറേ ആളുകളുണ്ട്. അഭിനയം ശരിയായില്ലെങ്കില്‍ ക്രിട്ടിസൈസ് ചെയ്യാന്‍ കുറേ ആളുകളുണ്ട്. എങ്കിലും മലയാളത്തില്‍ അഭിനയിക്കാന്‍ ഇഷ്ടമാണ്.

പറവയില്‍ അഭിനയിച്ച ശേഷം ഞാന്‍ വിചാരിച്ചത്ര ഓഫറുകള്‍ മലയാളത്തില്‍ നിന്ന വന്നിരുന്നില്ല. അതേസമയം തമിഴില്‍ അവസരം ലഭിച്ചു. അതിന് ശേഷമാണ് ചെന്നെയില്‍ സെറ്റിലായത്. സിനിമയോട് പണ്ടുമുതലേ ഒരു ഇഷ്ടമുണ്ടായിരുന്നു. എപ്പോഴെങ്കിലും സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കൊച്ചിയില്‍ എത്തിയപ്പോഴാണ് ഓഡീഷന്‍ കോളുകള്‍ അറിഞ്ഞതും അതിന് വേണ്ടി ശ്രമിച്ചുതുടങ്ങിയതും. ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്നുണ്ടായിരുന്നു. അങ്ങനെ ഓഡീഷനില്‍ ആദ്യമായി പങ്കെടുത്തത് പറവയിലാണ്. പറവയില്‍ സെലക്ടായ ശേഷമാണ് രക്ഷാധികാരി ബൈജുവില്‍ അഭിനയിച്ചത്. പക്ഷേ ആദ്യം റിലീസായത് രക്ഷാധികാരി ബൈജുവായിരുന്ന.

കുറേ കാര്യങ്ങള്‍ ഒന്നിച്ച് വരുമ്പോഴാണ് നമ്മള്‍ ഒരു സിനിമയില്‍ എത്തുകയെന്നും നല്ല സിനിമകളുടെ ഭാഗമാകണമെന്ന് തന്നെയാണ് ആഗ്രഹമെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. എന്നെ സംബന്ധിച്ച് സ്വപ്നങ്ങള്‍ ഇങ്ങനെ മാറിക്കൊണ്ടിരിക്കും. നല്ല കുറച്ച് സിനിമകള്‍ ചെയ്യണമെന്നാണ് എന്റെ ഇപ്പോഴത്തെ സ്വപ്നം. നല്ല ക്യാരക്ടറുകളൊക്കെ ചെയ്ത് ആളുകളൊക്കെ നമ്മളെ ഓര്‍ക്കണമെന്ന് ഒരു ആഗ്രഹമുണ്ട്. എല്ലാത്തിലുമുപരി നല്ല ഒരു ആര്‍ടിസ്റ്റ് ആയിരിക്കണം.

ഇപ്പോഴും ഭീഷ്മപര്‍വത്തില്‍ അഭിനയിച്ചുവെന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും വലിയൊരു ഭാഗ്യമായിട്ടാണ് ഈ അവസരത്തെ കാണുന്നതെന്നും അനഘ പറഞ്ഞു. അമല്‍ നീരദിനെപ്പോലുള്ള സംവിധായകനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് തന്നെ വലിയ കാര്യമാണ്. അദ്ദേഹം വലിയൊരു പ്രൊഫഷണലാണ്. വളരെ കൂളായ, എല്ലാവരേയും ഒരുപോലെ ട്രീറ്റ് ചെയ്യുന്ന ഒരു ആളാണ്. പ്രൊഫഷണലായും അല്ലാതെയുമൊക്കെ അദ്ദേഹത്തില്‍ നിന്ന് കുറേയേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്.