സ്വന്തം വ്യക്തിത്വം മറച്ചുവച്ചു കൊണ്ട് അഭിപ്രായം പറയുന്നവരെ ഞരമ്പ് രോഗി എന്നല്ലേ വിളിക്കാൻ പറ്റൂ, അഞ്ജു അരവിന്ദ്

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ നായികയായി മാറിയ താരമാണ് അഞ്ജു അരവിന്ദ്. 1995 ൽ അക്ഷരം എന്ന സിനിമയിലൂടെയാണ് അഞ്ജു വെള്ളിത്തിരയിലേക്ക് എത്തുന്നത്. സിനിമകളിൽ അമ്മ വേഷം ചെയ്യുന്നതിനൊപ്പം സീരിയലുകളോടുള്ള ഇഷ്ടവും അഞ്ജു അകറ്റി നിർത്തിയില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ്. കഴി‍ഞ്ഞ ദിവസം ഒരു അസ്ലീല കമന്റിന് അഞ്ജു നൽകിയ മറുപടി വൈറലായിരുന്നു. ഇപ്പോളിതാ അതിൽ പ്രതികരണവുമായെ ത്തിയിരിക്കുകയാണ് താരം, വാക്കുകൾ,

‘ആരാണെന്ന് അറിയില്ല. ഞരമ്പ് രോഗി എന്നല്ലേ വിളിക്കാൻ പറ്റൂ. കാരണം സ്വന്തം വ്യക്തിത്വം മറച്ചുവച്ചു കൊണ്ട് അഭിപ്രായം പറയുന്നവരെ വേറെ എന്താ വിളിക്കുക, ഞരമ്പ് രോഗി അല്ലെങ്കിൽ നട്ടെല്ലില്ലാത്തവൻ എന്നല്ലേ വിളിക്കൂ. അങ്ങനെ ഒരാൾ എഴുതിയ കമന്റ് ഞാൻ ഇപ്പോഴാണ് കണ്ടത്. എപ്പോഴോ ഇട്ടതാണ്. കണ്ടപ്പോൾ തന്നെ സങ്കടം വന്നു. സ്വർണക്കടുവ എന്ന ചിത്രത്തിലെ രംഗത്തിൽ നിന്നും കട്ട് ചെയ്‌തെടുത്ത ഭാഗം വച്ചായിരുന്നു ആ വീഡിയോ ചെയ്തത്. അത് കണ്ടാണ് കമന്റ് ചെയ്തിരിക്കുന്നത്. അത് അങ്ങനത്തൊരു സിനിമയല്ല. ആ സിനിമയിൽ അഭിനയിച്ചതിന് ഇത്രയും മോശം കമന്റ് വരുമ്പോൾ വല്ലാതെ വേദനിച്ചു’

സാധാരണ മോശം കമന്റുകൾ അവഗണിക്കാറാണുള്ളത്. കാരണം എന്തെങ്കിലും പറഞ്ഞാൽ അത് വൈറാലാകും. അഞ്ജു അരവിന്ദിന് മലയാള സിനിമയിലൊരു സ്ഥാനമുണ്ടല്ലോ. അവരെ കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് വാർത്തയാകും. അതുകൊണ്ട് ഒന്നും പറയാതെ ഇരിക്കുകയായിരുന്നു. എന്നെ കുറിച്ചും ഒരുപാട് മോശം വീഡിയോകളുണ്ടായിരുന്നു ഇപ്പോഴാണ് മിക്കതും കാണുന്നത്. പക്ഷെ ഇത് കണ്ടപ്പോൾ വല്ലാതെ വേദനിച്ചു. അതുകൊണ്ടാണ് പ്രതികരിച്ചത്. ഞാൻ ദൈവത്തിന് മുന്നിൽ യാതൊരു കുറ്റവും ചെയ്തിട്ടില്ല. ഇത്തരക്കാർക്ക് ദൈവം കൊടുത്തു കൊള്ളും.

1996ൽ പൂവെ ഉനക്കാകെ എന്ന ചിത്രത്തിലൂടെ അഞ്ജു തമിഴിലും അരങ്ങേറി. രജനികാന്ത്, ശരത്കുമാർ തുടങ്ങി ഒട്ടേറെ താരങ്ങൾക്കൊപ്പം അഞ്ജു സ്‌ക്രീനിൽ എത്തി. തമിഴിലും മലയാളത്തിലും തിരക്കുള്ള നടിയായി അഞ്ജു നിറഞ്ഞു നിന്നപ്പോഴായിരുന്നു 1999 ജനുമടത എന്ന കന്നട ചിത്രത്തിൽ വേഷമിട്ടത്. ഈ ഒരു ചിത്രത്തിൽ മാത്രമാണ് കന്നടയിൽ വേഷമിട്ടത്. 2001ന് ശേഷം അഞ്ജുവിന് കരിയറിൽ ഇടവേളകളുണ്ടായി. വിവാഹം, വിവാഹ മോചനം, പുനർവിവാഹം എന്നിവ സിനിമകൾക്കിടയിലെ ഇടവേളകൾ വർദ്ധിപ്പിച്ചു. താരരാജാവ് മോഹൻലാലിനെ കാണാൻ പോയ യാത്രയിൽ നിന്നുമാണ് തനിക്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ഉണ്ടായതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും അഞ്ജു പറഞ്ഞിട്ടുണ്ട്. 2013ൽ പുറത്തിറങ്ങിയ ശൃംഗാരവേലനിലൂടെയാണ് അഞ്ജു അരവിന്ദ് വീണ്ടും സിനിമയിൽ സജീവമായത്.