പോക്സോ കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കേസിൽ ഡിവൈഎഫ് ഐ നേതാവ് അറസ്റ്റിൽ. പഴയന്നൂർ കല്ലേപ്പാടം വന്നേരിവളപ്പിൽ സുധീറിന്റെ മകൻ സുനീർ (36) ആണ് അറസ്റ്റിലായത്. അയൽവാസിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് സുനീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം ഏകദേശം രണ്ട് മാസത്തോളം പ്രതി ഒളിവിലായിരുന്നു.

പഴയന്നൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജെ നിസാമുദ്ദീൻ സബ് ഇൻസ്‌പെക്ടർ അജീഷ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഡിവൈഎഫ് ഐ നേതാവ് ആയതിനാൽ പരാതി ഒതുക്കിതീർക്കാൻ ഉന്നത രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായിരുന്നെങ്കിലും ബിജെപി യുവമോർച്ച പ്രവർത്തകരുടെ ശക്തമായ ഇടപെടൽ ആണ് പ്രതിയെ പിടികൂടാൻ ഇടയാക്കിയതെന്ന് ബിജെപി ചേലക്കര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ടി സി പ്രകാശൻ പറഞ്ഞു.