സ്വന്തമായി യൂ ട്യൂബ് ചാനൽ ഉള്ളതിനാൽ എന്തും പറയാമെന്ന ധാർഷ്ട്യം, വീട്ടിൽ ചെന്ന് ചോദ്യം ചെയ്യാൻ ആർക്കും കഴിയും എന്ന് ചെകുത്താന് ഇപ്പൊ മനസിലായിക്കാണും, അഞ്ചു പാർവതി പ്രഭീഷ്

ട്യൂബ് ചാനലിലൂടെ സിനിമകളെ ഉൾപ്പടെ വലിച്ചു കീറുന്ന ചെകുത്താന് നടൻ ബാല കൊടുത്തത് അസ്ഥാനത്തെ തിരിച്ചടിയാണ്. ആരെയും എന്തും പറയാമെന്ന ധാർഷ്ട്യത്തിന് ലഭിച്ച അടിയായിരുന്നു അത്. എന്തിലും ഏതിലും തനിക്ക് തോന്നിയ രീതിയിൽ അഭിപ്രായവുമായി സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുള്ള ചെകുത്താന് വിമർശകർ ഏറെയാണ്.

എന്നാൽ നടൻ ബാലയ്‌ക്കെതിരെ ചെകുത്താൻ നടത്തിയ കടന്നാക്രമണം അയാൾക്ക് തന്നെ വിനയായി. നടന്റെ ഭാഗത്ത് നിന്ന് വീടുകയറി ആക്രമണം ഉണ്ടാകുമെന്ന് ചെകുത്താൻ ഒരിക്കലും കരുതിയില്ല. ഇതേക്കുറിച്ച്
അഞ്ചു പാർവതി പ്രഭീഷ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ

അപ്പോൾ ഇവന് നേരെ സംസാരിക്കാനും അറിയാം അല്ലേ? സ്വന്തമായി ഒരു യൂ ട്യൂബ് ചാനൽ ഉണ്ടെന്ന പേരിൽ ആർക്കെതിരെയും എന്തും പറയാമെന്ന ധാർഷ്ട്യം ആയിരുന്നു ഇവനെ ഇത്രനാൾ ഭരിച്ചതെങ്കിൽ അത് വീട്ടിൽ ചെന്ന് ചോദ്യം ചെയ്യാൻ ആർക്കും കഴിയും എന്ന് നടൻ ബാല തെളിയിച്ചു. അത്രേ ഉള്ളൂ!!!
ഒരുപാട് പേരുടെ വർഷങ്ങളോളം ഉള്ള കഷ്ടപ്പാടിൽ, അവരുടെ അധ്വാനത്തിൽ നിന്നും ഉണ്ടാകുന്ന സിനിമകളെ , ഒരു വെളിവും ഇല്ലാതെ റിവ്യൂ എന്ന പേരിൽ നെഗറ്റീവ് അടിക്കുമ്പോൾ, നടന്മാരെ ഏറ്റവും മോശമായ രീതിയിൽ അവഹേളിക്കുമ്പോൾ ഒക്കെ നീ, അതായത് ചെകുത്താൻ എന്ന് സ്വയം പേരിട്ട് വിളിക്കുന്ന നീ ഓർക്കണമായിരുന്നു നിനക്ക് എന്നെങ്കിലും ഇതുപോലെ തിരിച്ചു കിട്ടുമെന്ന സത്യം. ഇവനൊക്കെ എല്ലാ അർത്ഥത്തിലും സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ളത് നെഗറ്റീവ് മാത്രമാണ്.
എന്തായാലും നടൻ ബാലയുടെ പുതിയ മുഖത്തിന്‌ 🥰🥰

NB : ഉണ്ണി മുകുന്ദൻ വിഷയത്തിൽ അന്ന് ബാലയ്ക്ക് അനുകൂലമായി പോരാടിയ ഏവരും ഈ വിഷയത്തിൽ എന്ത്‌ സ്റ്റാൻഡ് എടുക്കുമെന്നാണ് കൗതുകത്തോടെ നോക്കുന്നത്!!