ആന്റണി പെരുമ്പാവൂരിന്റെ മകളുടെ നിശ്ചയത്തിന് കാര്യസ്ഥനായി മോഹൻലാൽ

നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ അനിഷയുടെ വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽവെച്ച് നടന്നത്.അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും ചടങ്ങിൽ പങ്കെടുത്തു.ഡോക്ടർ എമിൽ വിൻസന്റാണ് വരൻ.വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾക്ക് പുറമെ മോഹൻലാലും കുടുംബവും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്ഡിസംബറിലാണ് വിവാഹം.പെരുമ്പാവൂർ ചക്കിയത്ത് ഡോക്ടർ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനാണ് എമിൽ വിൻസന്റ്.

വിസ്മയ വിദേശത്തായതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നില്ല.നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കീഴില്‍ ആശംസ അറിയിച്ച്‌ എത്തിയിട്ടുള്ളത്.മോഹന്‍ലാലിലേക്ക് എത്താനുള്ള വഴിയാണ് ആന്റണിയെന്നാണ് സിനിമാപ്രവര്‍ത്തകര്‍ പറയാറുള്ളത്.മോഹന്‍ലാലും ആന്റണിയും മാത്രമല്ല അവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്.

ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു പ്രണവും സുചിത്രയും എത്തിയത്.ചന്ദനക്കളര്‍ മുണ്ടും കുര്‍ത്തിയുമണിഞ്ഞായിരുന്നു മോഹന്‍ലാല്‍ എത്തിയത്.ആന്റണിയുടെ കുടുംബാംഗങ്ങളും അതേ നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു അണിഞ്ഞത്പൊതുവേദികളിലും മറ്റുമായി അപൂര്‍വ്വമായി മാത്രമേ പ്രണവിനെ കാണാറുള്ളൂ.കുര്‍ത്തിയും മുണ്ടുമണിഞ്ഞായിരുന്നു പ്രണവ് എത്തിയത്.അമ്മയ്ക്കും അച്ഛനും പ്രതിശ്രുത വധൂവരന്‍മാര്‍ക്കുമൊപ്പമുള്ള പ്രണവിന്റെ ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.കുടുംബസമേതമായി മോഹന്‍ലാലിനെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍.