കൃഷ്ണനും കമലാക്ഷിയമ്മയ്ക്കും മുന്നില്‍ മുട്ടുമടക്കി കോവിഡ്

കൊല്ലം: രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുകയാണെങ്കിലും മരണ നിരക്ക് കുറവാണ്. മരണത്തെ ചെറുത്ത് നിര്‍ത്താന്‍ രാജ്യത്തിന് സാധിക്കുന്നുണ്ട്. പ്രായമായവര്‍ക്ക് പൊതുവെ കോവിഡ് ബാധിച്ചാല്‍ രക്ഷയില്ലെന്നാണ് പറയുന്നത്. എന്നാല്‍ രാജ്യത്ത് ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തമാണ്.പ്രായമായവര്‍ വരെ രോഗം ഭേദമായി ആശുപത്രി വിടുന്നുണ്ട്.ഇത്തരത്തില്‍ ഒരു സംഭവമാണ് കൊല്ലത്തും ഉണ്ടായത്.93കാരനും 90കാരിയും കോവിഡ് നെഗറ്റീവ് ആയി ആശുപത്രി വിട്ടിരിക്കുകയാണ്.93കാരനായ കൃഷ്ണന്റെയും 90കാരി കമലാക്ഷി അമ്മയുടെയും ധീരതയ്ക്ക് മുന്നിലാണ് കോവിഡ് മുട്ടു മടക്കിയത്.14 ദിവസം നീണ്ട ചികിത്സയ്ക്ക് ശേഷമാണ് മതിലില്‍ സ്വദേശി കൃഷ്ണനും പട്ടാഴി സ്വദേശിനി കമലാക്ഷി അമ്മയും കോവിഡ് നെഗറ്റീവ് ആയത്.ഇവര്‍ ആശുപത്രി വിടുകയും ചെയ്തു.ജില്ലയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒരു പൊന്‍തൂവല്‍ കൂടി ആയിരിക്കുകയാണ് ഇവരുടെ നെഗറ്റീവ് റിസല്‍ട്ട്.

പ്രായക്കൂടുതല്‍ ഉള്ളവര്‍ക്കും മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരും ആയതിനാല്‍ കാറ്റഗറി ബി വിഭാഗത്തില്‍ പെട്ട ഇരുവരും ജില്ലാ ആശുപത്രിയില്‍ ആയിരുന്നു ചികിത്സ തേടിയിരുന്നത്.ഇടുപ്പെല്ലിലെ പൊട്ടലിനെ തുടര്‍ന്ന് ചികിത്സയില്‍ ഇരിക്കെയായിരുന്നു കൃഷ്ണന് കോവിഡ് സ്ഥിരീകരിക്കുന്നത്.ഇടത് കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് നേരെയാക്കാന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ ആിരുന്നു കമലയാക്ഷിയമ്മക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത്.അസ്ഥി ഒടിഞ്ഞ് എത്തിയ ഇരുവരും ഈ പ്രായത്തിലും കോവിഡിനെ തുരത്തിയതിന്റെ സന്തോഷത്തിലാണ്.ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോ.അനിരുപ് ശങ്കര്‍,ഡോ.ഫില്‍സണ്‍,ഡോ.ഗിരീഷ് ഡോ.അന്നു ആനന്ദ്,മറ്റ് ജീവനക്കാര്‍ എന്നിവരെ സൂപ്രണ്ട് അഭിനന്ദിച്ചു.ഇവര്‍ക്ക് മുന്‍പ് അഞ്ചല്‍ സ്വദേശിനിയായ 105 വയസ്സുകാരിയും കോവിഡില്‍ നിന്നു മുക്തി നേടിയിരുന്നു.

കഴിഞ്ഞ ദിവസം 110 വയസുള്ള രണ്ടത്താണി വാരിയത്ത് ചെങ്ങണക്കാട്ടില്‍ പാത്തു കോവിഡ് നെഗറ്റീവ് ആയി ആശുപത്രി വിട്ടിരുന്നു. സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീ ആണ് പാത്തു.ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 18ന് ആണ് പാത്തുവിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പാത്തുവിനെ കാണാനായി 85 വയസ്സുള്ള മകള്‍ വീട്ടില്‍ എത്തിയിരുന്നു.പിന്നീട് ഈ മകള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.എന്നാല്‍ ഏതാനും ദിവസം കഴിഞ്ഞതോടെ പാത്തുവിന് രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങി.ഇതോടെ പാത്തുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധന പോസിറ്റീവ് ആയി.വീട്ടിലെ മറ്റ് അംഗങ്ങളെ പരിശോധിച്ചെങ്കിലും കോവിഡ് നെഗ്റ്റീവ് ആയിരുന്നു.പാത്തുവിന് കൂട്ടായി മരുമകള്‍ നഫീസ ആയിരുന്നു ആശുപത്‌രി വാര്‍ഡില്‍ ഉണ്ടായിരുന്നത്.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മക്കളും മരുമക്കളും കാണാന്‍ വരാത്തതിന്റെ ചെറിയൊരു പരുഭവം പാത്തുവിനുണ്ട്.