കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി അനുമോള്‍, വൈറലായി ചിത്രങ്ങള്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍. പല ശക്തമായ കഥാപാത്രങ്ങളും താരം അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. പുതിയ ചിത്രങ്ങളും വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമൊക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. ഇപ്പോള്‍ അനുമോള്‍ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. കല്യാണപ്പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് അനുമോള്‍ ചിത്രങ്ങളിലുള്ളത്. ‘എന്റെ കല്യാണം അല്ല, ഒരു ഫോട്ടോ ഷൂട്ടാണ്,’ എന്ന ക്യാപ്ഷനോടെയാണ് അനു ചിത്രങ്ങള്‍ പങ്കുവച്ചത്.

പാലക്കാട് സ്വദേശിനിയായ അനുമോള്‍ക്ക് കലാമൂല്യമുള്ള നിരവധി ചിത്രങ്ങള്‍ വ്യത്യസ്തമായ പല കഥാപാത്രങ്ങളും അവതരിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. എഞ്ചിനീയര്‍ ബിരുദധാരിയാണ് നടി. തമിഴിലും നടി അരങ്ങേറ്റം കുറിച്ചിരുന്നു. കണ്ണുക്കുള്ളെ, രാമാര്‍ തുടങ്ങിയതാണ് അനുവിന്റെ തമിഴ് ചിത്രങ്ങള്‍. പി ബാലചന്ദ്രന്‍ ഒരുക്കിയ ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെയാണ് അനു മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് ചായില്യം, ഇവന്‍ മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്‌സ്റ്റാര്‍, അമീബ, ഞാന്‍, ഗോഡ് ഫോര്‍ സെയില്‍, ജമ്‌നാപ്യാരി, നിലാവറിയാതെ, പദ്മിനി, ഉടലാഴം എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.