പുതിയ ചിത്രത്തിനെ പരിഹസിച്ച് കമന്റ്, മറുപടി കൊടുത്ത് അനുമോള്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുമോള്‍.നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് അനുമോള്‍.ശ്രദ്ധേയമായ പല വേഷങ്ങളും അവതരിപ്പിക്കാന്‍ അനുമോള്‍ക്കായിട്ടുണ്ട്.ഇവന്‍ മേഘരൂപന്‍,വെടിവഴിപാട്,അകം,റോക്സ്റ്റാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് അനുമോള്‍ നടത്തിയത്.സോഷ്യല്‍ മീഡിയകളില്‍ സജീവമാണ് അനുമോള്‍. ലോക്ക്ഡൗണ്‍ ആയതോടെ ദിവസവും പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് അനു സോഷ്യല്‍ മീഡിയയില്‍ നിത്യ സാന്നിധ്യമാണ്.തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിനും നടി യാതൊരു മടിയും കാണിക്കാറില്ല. മാത്രമല്ല തന്റെ പോസ്റ്റുകള്‍ക്ക് മോശം കമന്റുകളുമായി എത്തുന്നവര്‍ക്ക് തക്കതായ മറുപടിയും നല്‍കാറുണ്ട്. ഇപ്പോള്‍ തന്റെ ചിത്രത്തിന് ഒരാള്‍ നല്‍കിയ കമന്റിന് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് അനുമോള്‍. അനുമോളുടെ കമന്റ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

പുസ്തകം വായിക്കുന്ന ഒരു ഫോട്ടോയാണ് അനുമോള്‍ സോഷ്യല്‍ മീഡിയകള്‍ വഴി ഷയര്‍ ചെയ്തിരിക്കുന്നത്.കര്‍ഷകശ്രീ അവാര്‍ഡ് ഒക്കെ വിട്ട് ചേച്ചി നോവലിസ്റ്റ് ആവാനുള്ള പ്ലാന്‍ ആണോ എന്നായിരുന്നു ചിത്രത്തിന് ഒരാള്‍ കമന്റ് ചെയ്തത്. ഇയാള്‍ക്ക് അനുമോള്‍ ചുട്ട മറുപടിയും നല്‍കി രംഗത്ത് എത്തുകയായിരുന്നു.കര്‍ഷകര്‍ക്ക് നോവല്‍ വായിക്കാന്‍ പാടില്ലേ എന്നായിരുന്നു അനുമോള്‍ ചോദിച്ചത്. കളിയാക്കിയതിന് അതേ രീതിയില്‍ മറുപടി കൊടുക്കുകയായിരുന്നു.അടുത്തിടെ പാടത്ത് വിത്ത് വിതയ്ക്കുന്ന രംഗങ്ങളുമായി ഒരു വീഡിയോ അനുമോള്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്നു.നേരത്തെ കഴിഞ്ഞ ദിവസം കര്‍ക്കിടകമാസത്തിന്റെ വരവ് അറിയിച്ച് നടി ഒരു പോസ്റ്റ് ഇട്ടിരുന്നു.ഇതിനിടെ ഒരാള്‍ മോശമായി കമന്റ് ചെയ്യുകയും അതിന് അനുമോള്‍ ചുട്ട മറുപടി നല്‍കുകയും ചെയ്തു.’ഒടുക്കം ഒരു വെടി വഴിപാടു കൂടി നടത്തിയാല്‍ പിന്നെ ഇനിയുള്ള രാത്രികള്‍ കൂടി കേമമാക്കാം’എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. കൃത്യമായ മറുപടിയും താരം നല്‍കി.’മനസ്സിലായില്ല,സ്വന്തം വീട്ടില്‍ ഉള്ളോരോട് പറയൂ,എന്റെ രാത്രികളും പകലുകളും എന്നും നല്ലതാണ്’ എന്നായിരുന്നു അനുവിന്റെ മറുപടി.