കറുപ്പിൽ വെള്ളപ്പുള്ളികൾ നിറഞ്ഞ അനുഷ്ക്കയുടെ വസ്ത്രത്തിന്റെ വിലകേട്ടവർ ഞെട്ടി

കഴിഞ്ഞ ദിവസമാണ് തങ്ങൾക്ക് കുഞ്ഞ് ജനിക്കാന് പോകുന്ന കാര്യം അനുഷ്ക്കയും വീരാടും ആരാധകരെ അറിയിച്ചത്.ജനുവരിയിൽ കുഞ്ഞ് ജനിക്കുമെന്നറിഞ്ഞതുമുതൽ ആരാധകരും ആഹ്ലാദത്തിലാണ്.സഹതാരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് ദമ്പതികൾക്ക് ആശംസകളറിയിച്ചത്.ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ് വീരാട് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്.

എന്നാലിതാ ചിത്രത്തിൽ അനുഷ്ക ധരിച്ചിരിക്കുന്ന വസ്ത്രം ഫാഷൻ ലോകത്ത് ഇപ്പോൾ തരംഗം തീർക്കുകയാണ്.കറുപ്പിൽ വെള്ള ഡോട്ടുകൾ പ്രിന്റ് ചെയ്ത ഡ്രസ് ആണ് അനുഷ്ക ധരിച്ചിരിക്കുന്നത് ഫുൾ സ്ലീവും റഫിൾ ഡീറ്റൈയ്‌ലിങ്ങുമുള്ള ഈ വസ്ത്രം ലൊസാഞ്ചലസ് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ലേബൽ നിക്കോളസിൽ നിന്നുള്ളതാണ് എന്നാണ് റിപ്പോർട്ട്.ഗർഭകാലത്ത് വയർ വലുതാകുമ്പോൾ ബുദ്ധിമുട്ട് ഇല്ലാതെ ഉപയോഗിക്കാൻ പാകത്തിൽ ഇലാസ്റ്റിക്കും ഇതോടൊപ്പം നൽകിയിട്ടുണ്ട്.45,000 രൂപയാണ് ഈ വസ്ത്രത്തിന്റെ വില എന്നത്.ആക്സസറീസ് ധരിക്കാതെ,മേക്ക്പ് ഒഴിവാക്കി ഫ്രഷ് ഫെയ്സ് ലുക്കിലാണ് അനുഷ്ക ചിത്രത്തിൽ പോസ് ചെയ്യുന്നത്.

കോഹ്ലിയും അനുഷ്‌കയും നാളുകളുടെ പ്രണയത്തിനൊടുവിലാണ് വിവാഹിതർ ആയത്.ഡിസംബർ 11 നായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമയും വിവാഹിതരാകുന്നത്.ഇറ്റലിയിൽവെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമറിഞ്ഞ രഹസ്യവിവാഹമായിരുന്നു വിവാഹം നടന്നത്.വിവാഹത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിരാട് അനുഷ്‌ക അഥവവിരുഷ്‌’ചിത്രങ്ങൾ വൻ ഹിറ്റായി.വിവാഹം ബന്ധുക്കൾ മാത്രം പങ്കെടുത്ത രഹസ്യ ചടങ്ങായിരുന്നുവെങ്കിലും അതിന് പിന്നാലെ വിവാഹ വിരുന്ന് ഇരുവരും സംഘടിപ്പിച്ചു.വിവാഹ വിരുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.