മലയാള സിനിമയില്‍ എനിക്ക് ‘അളിയാ’ എന്ന് വിളിച്ച് ഫ്രീഡത്തോടെ കാര്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്ന ഒരു നടനുണ്ട്, അനുശ്രീ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായ താരത്തെ സിനിമയില്‍ എത്തിച്ചത് സംവിധായകന്‍ ലാല്‍ ജോസ് ആയിരുന്നു. ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തില്‍ അനുശ്രീയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് താരത്തിന് കൈ നിറയെ അവസരങ്ങളായിരുന്നു. ഇപ്പോള്‍ തന്റെ സിനിമ ജീവിതത്തില്‍ ഏറ്റവും അടുപ്പം തോന്നിയിട്ടുള്ള വ്യക്തിയെ കുറിട്ട് പറയുകയാണ് നടി.

ഏറ്റവും കടപ്പാടുള്ള ലാല്‍ ജോസ് എന്ന സംവിധായകനോടാണ് ഏറ്റവും ദൃഡമായ ബന്ധം കാത്തു സൂക്ഷിക്കുന്നതെന്നും ഗുരുവും സുഹൃത്തുമൊക്കെയായി ആ ബന്ധം ഇന്നും ഊഷ്മളമായി നിലനില്‍ക്കുന്നുവെന്നും അനുശ്രീ പറയുന്നു. ‘എന്താ അളിയാ’ എന്ന് സ്വാതന്ത്ര്യത്തോടെ വിളിക്കാന്‍ മലയാള സിനിമയില്‍ തനിക്കൊരു നടനുണ്ടെന്നും അത് കുഞ്ചാക്കോ ബോബനാണെന്നും നടി പറഞ്ഞു. നടിമാരില്‍ രജീഷ വിജയനാണ് തന്റെ അടുത്ത ചങ്ങാതിയെന്നും അനുശ്രീ പറയുന്നു. ഒരു മാധ്യമത്തിന് അുവദിച്ച അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെ, ‘എന്നെ സിനിമയിലേക്ക് കൊണ്ടു വന്ന ലാല്‍ ജോസ് സാര്‍ തന്നെയാണ് എന്റെ ഏറ്റവും നല്ല സുഹൃത്ത്. ‘ഡയമണ്ട് നെക്ലസ്’ എന്ന സിനിമയ്ക്ക് ശേഷം സാറിന്റെ ഒരു സിനിമയില്‍ ലീഡ് റോള്‍ ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ‘പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും’ എന്ന സിനിമയില്‍ ചെറിയൊരു വേഷം ചെയ്‌തെങ്കിലും നായികയായി എന്നെ പിന്നീട് വിളിച്ചിട്ടില്ല. ഒരോ സിനിമ ചെയ്യുമ്പോഴും സാറിനോട് നായിക ഞാനാണോ എന്ന് ചോദിക്കും. സിനിമയിലെ മറ്റൊരു സ്‌നേഹ ബന്ധം ആരുമായിട്ടാണ് നിലനിര്‍ത്തുന്നതെന്ന് ചോദിച്ചാല്‍ രജീഷ വിജയനുമായി നല്ല കൂട്ടാണ്. ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ വിളിക്കുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്യും. അതു പോലെ മലയാള സിനിമയില്‍ എനിക്ക് ‘അളിയാ’ എന്ന് വിളിച്ച് ഫ്രീഡത്തോടെ കാര്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്ന ഒരു നടനുണ്ട്. അത് ചാക്കോച്ചനാണ്’.