അനുശ്രീയുടെ വീട്ടിലേക്ക് കുഞ്ഞതിഥിയെത്തി

ഒട്ടനവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുശ്രീ. മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍സ് ഉള്‍പ്പെടെ ഉളളവരോടൊപ്പം അഭിനയിച്ച താരം താരജാഡകള്‍ ഒന്നുമില്ലാത്ത ഒരു താരമാണ് താനെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. തന്റെ നാട്ടിലെ പരിപാടികള്‍ക്കെല്ലാം അനുശ്രീ സജീവമായി പങ്കെടുക്കാറുണ്ട്. തന്റെ കുടുംബത്തോട് വലിയ അടുപ്പമുളള താരം തന്റെ ചേട്ടന്റെ വിവാഹവും പിറന്നാളുമൊക്കെ ആഘോഷിക്കുന്ന വീഡിയോയും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.

ലോക്ഡൗണില്‍ കൊല്ലത്തെ കമുകുംചേരിയിലെ വീട്ടിലാണ് താരമുള്ളത്. ഇപ്പോള്‍ വീട്ടിലേക്ക് കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കയാണ് അനുശ്രീയുടെ നാത്തൂന്‍ ആതിര. കുഞ്ഞിക്കാലിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ആതിര സന്തോഷം പങ്കുവച്ചത്. എന്നാല്‍ വീട്ടില്‍ ഇത്ര വലിയ വിശേഷം ഉണ്ടായിട് അനുശ്രീ എന്താണ് അത് ആരാധകരോട് പങ്കുവയ്ക്കാത്തതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്.

തന്റെ കരുത്തും പിന്തുണയും സഹോദരന്‍ അനൂപാണെന്ന് അനുശ്രീ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. 2017 ജൂണ്‍ 12 നായിരുന്നു അനൂപിന്റെ വിവാഹം. ആതിരയാണ് അനൂപിന്റെ ഭാര്യ.  ഇവരുടെ മൂന്നാം വിവാഹവാര്‍ഷികം ഇക്കഴിഞ്ഞ ജൂണ്‍ 12 നായിരുന്നു.

മൂന്നാറിൽ ട്രിപ്പ് പോയതിന്റെ ചിത്രങ്ങൾ അടുത്തിടെ പങ്കുവെച്ചിരുന്നു. തേയിലക്കാടിനു നടുവിലെ ഹിൽ ടോപ്പ് റെസ്റ്റോറന്റിൽ സ്വിമ്മിംഗ് പൂളിൽ 16 ഡിഗ്രിയിൽ തണുത്തുറഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ അടുത്തിടെ അനുശ്രി പങ്കുവെച്ചിരുന്നത്. സജിത്ത്, സുജിത്, മഹേഷ് പിള്ള എന്നിവരാണ് അനുശ്രീയോടൊപ്പം ചിത്രത്തിലുള്ളത് ഇതിൽ രണ്ടുപേർ സിനിമാലോകത്തെ ശ്രദ്ധേയരായവരാണ്. ക്യാമറയ്ക്കു പിന്നിലാണെന്ന് മാത്രം. സജിത്ത്, സുജിത് സഹോദരന്മാർ പ്രമുഖ സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റുമാരാണ്. അവർ തന്റെ സഹോദരന്മാരെപ്പോലെയെന്നാണ് അനുശ്രീ വിശേഷിപ്പിക്കുന്നത്.