സാമ്പത്തിക ജ്യോത്സനേക്കൂടി നിയമിക്കൂ; ധനമന്ത്രി നിര്‍മല സീതരാമനെ പരിഹസിച്ച് പി ചിന്ദംബരം

ധനമന്ത്രി നിര്‍മല സീതരാമനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിന്ദംബരം. നാസ പുറത്ത് വിട്ട ജെയിംസ് വെബ് ടെലസ്‌കോപ്പിലെ ദൃശ്യങ്ങള്‍ പങ്കുവെച്ചതിനാണ് പി ചിദംബരം നിര്‍മല സീതരാമനെ പരിഹസിച്ചത്.

സാമ്പത്തിക ഉപദേഷ്ടാക്കളുടെ കഴിവിലുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ ധനമന്ത്രി രക്ഷയ്ക്കായി ഗ്രഹങ്ങളെ കൂട്ടുപിടിച്ചിരിക്കുകയാണെന്ന് ചിദംബരം പരിഹസിച്ചു.
പണപ്പെരുപ്പവും 7.8 ശതമാനവും തൊഴിലില്ലായ്മയും 7.8 ശതമാനവും എത്തിയ ദിവസം ധനമന്ത്രി ഗ്രഹങ്ങളുടെ ചിത്രം പങ്ക് വെച്ചതില്‍ അത്ഭുതമില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. സാമ്പത്തിക ജ്യോത്സനേക്കൂടി ധനമന്ത്രി നിയമിക്കട്ടെ എന്നും ചിദംബരം പരിഹസിച്ചു.

ജെയിംസ് വെബ് ടെലസ്‌കോപ് പകര്‍ത്തിയ ചിത്രങ്ങള്‍ നാസ പുറത്ത് വിട്ടത് നിര്‍മല സീതാരാമന്‍ റിട്വീറ്റ് ചെയ്തിരുന്നു.