365 ദിവസവും പുതിയ സാരി, സാരികൾ സൂക്ഷിക്കുവാൻ വേണ്ടി മാത്രമായി എനിക്ക് ഒരു വീടുണ്ട്- നളിനി

മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയാണ് നളിനി. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ പല ഭാഷകളിലും നടി തിളങ്ങി. ഭൂമിയിലെ രാജാക്കന്മാർ, ആവനാഴി, അടിമകൾ ഉടമകൾ, വാർത്ത തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി നളിനി മാറി. ബാലതാരമായിട്ടാണ് നളിനി സിനിമയിൽ എത്തിയത്. പത്ത് വയസ്സുള്ളപ്പോളാണ് എ.ബി രാജിന്റെ അഗ്‌നി ശരം എന്ന സിനിമയിൽ ജയന്റെ സഹോദരിയായി അഭിനയിച്ചത്. ഇപ്പോളിതാ തൻ്റെ സാരി ക്രേസിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം, വാക്കുകൾ,

എനിക്ക് സാരികൾ ഭയങ്കര ക്രേസ് ആണ്. ദിവസവും എനിക്ക് ഒരു പുതിയ സാരിവേണം. 365 ദിവസവും പുതിയ സാരി വേണമെന്നത് എനിക്ക് നിർബന്ധമുള്ള കാര്യമാണ്. എവിടെപ്പോയാലും ഞാൻ പുതിയ സാരികൾ വാങ്ങിക്കും. സാരികൾ സൂക്ഷിക്കുവാൻ വേണ്ടി മാത്രമായി എനിക്ക് ഒരു വീട് തന്നെയുണ്ട്. പല വർഷങ്ങളായി വാങ്ങിക്കൂട്ടിയ വലിയൊരു സാരി കളക്ഷൻ തന്നെ എനിക്ക് ഉണ്ട്

വിവാഹത്തോടെയാണ് നളിനിഅഭിന ജിവിതത്തിൽ നിന്ന് ഒരു ഇടവേള എടുത്തത്. 1987 ലാണ് നളിന് വിവാഹിതായാവുന്നത്. നടൻ രാമരാജനായിരുന്നു ഭർത്താവ്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു. എന്നാൽ ഇരുവർക്കുമിടയിലെ അസ്വാരസ്യങ്ങൾ കാരണം 2000 ത്തിൽ വേർപിരിഞ്ഞു. ഇവർ വിവാഹമോചനം നേടി. അരുണ, അരുൺ എന്നിവരാണ് മക്കളാണ്.

അടുത്തിടെ വിവാഹത്തെക്കുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു, വിവാഹ ജീവിതം ശാപമായിരുന്നു. അതിൽ കുറ്റബോധമുണ്ട്. ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും, ഒരുപാട് സന്തോഷം ലഭിക്കുമെന്നും കരുതി എടുത്ത തീരുമാനം. സ്വപ്‌നം കണ്ടതൊന്നും ലഭിച്ചില്ല. തമിഴിൽ കുറേ സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അത് പ്രണയത്തിലും വിവാഹത്തിലും എത്തി. അധികം വൈകാതെ വേർപിരിഞ്ഞു. വിവാഹം ജീവിതം കൊണ്ടുലഭിച്ചത് രണ്ടു നല്ല മക്കളെ