തീയറ്ററുകളിൽ നിറഞ്ഞാടി ആറാട്ട്, മൂന്ന് ദിവസം കൊണ്ട് നേടിയത് 17.80 കോടി

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്ന് ദിവസത്തെ കളക്ഷൻ പുറത്തുവിട്ടിരിക്കുകയാണ് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ ഇക്കാര്യം അറിയിച്ചത്. മൂന്ന് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 17.80 കോടി രൂപയെന്നാണ് വ്യക്തമാക്കുന്നത്. കൊവിഡിന് ശേഷം തീയറ്ററുകളിൽ എത്തിയ ചിത്രങ്ങളിൽ വമ്പൻ കളക്ഷൻ നേടുന്ന ചിത്രമാണ് ആറാട്ട്.

നെയ്യാറ്റിൻകര ഗോപനായാണ് ആറാട്ടിൽ മോഹൻലാൽ എത്തുന്നത്. സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്ന് ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. വിജയരാഘവൻ, സായ് കുമാർ, സിദ്ദിഖ്, റിയാസ് ഖാൻ, ജോണി ആന്റണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, കൊച്ചുപ്രേമൻ, പ്രശാന്ത് അലക്സാണ്ടർ, അശ്വിൻ, ലുക്മാൻ, അനൂപ് ഡേവിസ്, രവികുമാർ, ഗരുഡ റാം, പ്രഭാകർ, ശ്രദ്ധ ശ്രീനാഥ്, രചന നാരായണൻകുട്ടി, സ്വാസിക, മാളവിക മേനോൻ, നേഹ സക്സേന, സീത തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.