നികിതയെ ഇംപ്രസ് ചെയ്യാന്‍ നോക്കി പണിപാളി, പ്രണയകാലത്തെ അബധം പറഞ്ഞ് അര്‍ജുന്‍ അശോകന്‍

അച്ഛന്‍ ഹരിശ്രീ അശോകന്റെ പാതയില്‍ സിനിമയില്‍ എത്തി തിളങ്ങി നില്‍ക്കുകയാണ് മകന്‍ അര്‍ജുന്‍ അശോകനും. പറവയാണ് അര്‍ജുന്റെ ആദ്യ ചിത്രം. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ അര്‍ജുന് സാധിച്ചു. ഇപ്പോള്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് താരം. ഒരു യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അര്‍ജുന്‍ മനസ് തുറന്നത്.

അര്‍ജുന്‍ അശോകന്റെ വാക്കുകള്‍ ഇങ്ങനെ, ഓള്‍ റെഡി പ്ലാന്‍ ബി വച്ചിട്ടാണ് പ്ലാന്‍ എ ആയ സിനിമയിലേക്ക് ഇറങ്ങിയത്. എനിക്കൊരു കാര്‍ വാഷ് സെന്ററുണ്ട്. അത് വച്ച് എല്ലാം സെറ്റാക്കിയ ശേഷമാണ് സിനിമയിലേക്ക് ഇറങ്ങിയത്. വക്കീലാകാന്‍ പോയിട്ട് സാധിച്ചില്ല. ടെസ്റ്റ് എഴുതി. അത് കഴിഞ്ഞൊരു ഇന്റര്‍വ്യു ഉണ്ട് സെലക്ഷന് മുമ്പായി. ഇന്റര്‍വ്യു ദിവസം അമ്മയോട് നേരത്തെ പറയാന്‍ മറന്നു പോയി. അന്ന് ഞാന്‍ ഉറങ്ങിപ്പോയി. എഴുന്നേറ്റപ്പോഴാണ് ഓര്‍മ്മ വന്നത് ഇന്നെന്തോ പ്രത്യേകയുേേണ്ടല്ലാ എന്നോര്‍ത്തത്. ആ ഇന്റര്‍വ്യു എന്ന് ഓര്‍മ്മ വന്നു. അമ്മേ ഇന്നായിരുന്നു ഇന്റര്‍വ്യു എന്ന് പറഞ്ഞു. ആണോ എന്നിട്ടോ പോണില്ലേ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു അത് കഴിഞ്ഞുവെന്ന്. ആ സന്തോഷം എന്ന് അമ്മയും. പഠിച്ചു നന്നാവില്ലെന്ന് വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. ബി കോം വിത്ത് ത്രീ സ്പ്ലീസ് ആണ് വിദ്യാഭ്യാസ യോഗ്യത്.

സപ്ലി എഴുതിയെടുക്കാന്‍ പോയില്ല. എഴുതിയെടുത്തിട്ട് എന്താക്കാനാണ്. ഞാന്‍ പഠിച്ച് ജോലിക്ക് പോകില്ലെന്ന് വീട്ടുകാര്‍ക്കും അറിയാം. എംബിഎയ്ക്ക് പോകാന്‍ വച്ച കാശെടുത്താണ് അച്ഛനെ കൊണ്ട് കാര്‍ വാഷിംഗ് സെന്റര്‍ ഇടീക്കുന്നത്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനച്ച വ്യക്തി സൗബിക്ക, ആസിയിക്ക, മമ്മൂക്ക, അച്ഛന്‍ എന്നിരാണ്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഞാനൊരു ഹൗസിന്റെ ക്യാപ്റ്റനായിരുന്നു. അങ്ങനെ മാര്‍ച്ച് പാസ്റ്റ് നടക്കുകയാണ്. ഞാനാണ് മുമ്പില്‍. ഗ്യാലറിയുടെ അറ്റത്തായി നികിതയിരിക്കുന്നുണ്ട്. സെന്ററിലാണ് പ്രിന്‍സിപ്പാള്‍ നില്‍ക്കുന്നത്. ഞാന്‍ പ്രിന്‍സിപ്പാളിനെ സല്യൂട്ട് ചെയ്തിന് ശേഷം പിന്നിലുള്ള കുട്ടികള്‍ ഒരേസമയം കൊടി താത്തണമെന്നാണ്. അങ്ങനെ പോകുമ്പോള്‍ ഞാന്‍ നികിതയെ നോക്കി ചെറുതായൊന്നു സല്യൂട്ട് ചെയ്ത് കാണിച്ചു. അപ്പോള്‍ തന്നെ പിന്നിലെ കുട്ടികള്‍ കൊടി താഴ്ത്തി. പണി പാളി. നികിതയെ താന്‍ നീതുവെന്നാണ് വിളിക്കുന്നത്.

താന്‍ ആണ് ആദ്യം പ്രണയം പറഞ്ഞത്. ഫോണിലൂടെയായിരുന്നു അത്. ഞങ്ങള്‍ക്കൊരു ഇന്റര്‍മീഡിയേറ്റര്‍ ഉണ്ടായിരുന്നു, അമീന്‍. ആദ്യം ഞാന്‍ ലൈന്‍ അടിക്കാന്‍ നോക്കിയപ്പോള്‍ അവള്‍ക്ക് വേറൊരു ലൈന്‍ ഉണ്ടെന്ന് പറഞ്ഞു. തകര്‍ന്നു പോയി. എന്റെ ജൂനിയര്‍ ആയിരുന്നു അവള്‍. പക്ഷെ പിറ്റേദിവസം അവള്‍ അവനോട് ഇഷ്ടമല്ലെന്നും എല്ലാവരും നിര്‍ബന്ധിച്ചത് കൊണ്ട് ഇഷ്ടമാണെന്ന് പറഞ്ഞതാണെന്നും. അത് കേട്ടതും അമീന്‍ വിളിച്ചു, മച്ചാനെ ചാന്‍സ് ബാക്കിയുണ്ടെന്ന് പറഞ്ഞു. കുറേനാള്‍ അങ്ങനെ പോയി. ഒരു ദിവസം അവള്‍ അര്‍ജുനെ ഇഷ്ടമാണെന്ന് അമീനോട് പറഞ്ഞു. മച്ചാനെ വേണമെങ്കില്‍ ഇപ്പോള്‍ പ്രൊപ്പോസ് ചെയ്തോ എന്ന് അമീന്‍ പറഞ്ഞു. വേഗം തന്നെ ഞാന്‍ ഫോണില്‍ വിളിച്ച് ഇഷ്ടമാണെന്ന് പറയുകയായിരുന്നു.