രണ്ടാം വിവാഹം ചെയ്താല്‍ മകള്‍ക്ക് ഇഷ്ടമാകുമോ, മറുപടിയുമായി ആര്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്.ബിഗ് ബോസിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തു. ജാനുമായി പ്രണയത്തിലാണെന്ന് ബി​ഗ് ബോസിൽ വെച്ച് ആര്യ പറഞ്ഞിരുന്നു. എന്നാൽ പുറത്ത് വന്നതിന് ശേഷം ഇതേ കുറിച്ച്‌ തുറന്ന് പറഞ്ഞിട്ടുമില്ല

ഇപ്പോഴിതാ ആര്യയോടുള്ള ആരാധകരുടെ ചില ചോദ്യങ്ങളും അതിന് അവര്‍ നല്‍കിയ ഉത്തരങ്ങളുമാണ് ചര്‍ച്ചയാകുന്നത്. രണ്ടാമതൊരു വിവാഹം ചെയ്യുന്നത് മകള്‍ക്ക് ഇഷ്ടമാവുമോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. എന്നാല്‍ താന്‍ ഇതുവരെ അത് സംബന്ധിച്ച്‌ മകളുമായി സംസാരിച്ചിട്ടില്ലെന്നായിരുന്നു ആര്യ മറുപടി നല്‍കിയത്. അവള്‍ക്ക് പ്രശ്‌നമുണ്ടാവുമെന്ന് തനിക്ക് തോന്നുന്നില്ല. മകള്‍ക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ താന്‍ ചെയ്യാറില്ലെന്നും നടി വ്യക്തമാക്കി.

ഭര്‍ത്താവുമായി വേര്‍ പിരിഞ്ഞതോടെ ആര്യയ്ക്ക് ഒപ്പമാണ് മകള്‍. നേരത്തേ ‘ജാന്‍’ എന്ന് വ്യക്തിയുമായി വേര്‍ പിരിഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമിച്ചത് മകള്‍ ആയിരുന്നുവെന്ന് ആര്യ പറഞ്ഞിരുന്നു. മകള്‍ അദ്ദേഹവുമായി വളരെ വലിയ അടുപ്പം സൂക്ഷിച്ചിരുന്നു. ഇതോടെ തങ്ങള്‍ പിരിഞ്ഞപ്പോള്‍ മകള്‍ ഏറെ വിഷമത്തിലായി അവളെ സമാധാനിപ്പിക്കാന്‍ താന്‍ ഏറെ ബുദ്ധിമുട്ടി, എന്നായിരുന്നു നടി വ്യക്തമാക്കിയത്.എന്നാല്‍ അവളെ കാര്യം പറഞ്ഞ് ബോധിപ്പിക്കാന്‍ തനിക്ക് സാധിച്ചു. ഇപ്പോള്‍ മകളും ഞാനും വളരെ ഒക്കെയാണെന്നും ആര്യ പറഞ്ഞു.