കുടുംബവിളക്ക് താരം ആതിര ഇനി രാജീവിന് സ്വന്തം, ചിത്രങ്ങൾ വൈറൽ

കുടുംബവിളക്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥപാത്രമാണ് സുമിത്രയുടെ മകൾ അനന്യ. വില്ലത്തിയായി എത്തി ഒടുവിൽ അമ്മയിയമ്മയുടെ പ്രിയപ്പെട്ട മരുമകളായി മാറുകയായിരുന്നു. ആതിര മാധവാണ് അനന്യയായി എത്തുന്നത്. ആതിര മാധവ് വിവാഹിതയായി. രാജീവ് മേനോനാണ് വരൻ. തിരുവനന്തപുരത്തു വെച്ച് ഇന്ന് രാവിലെയായിരുന്നു രാജീവ് ആതിരയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്. വൺ പ്ലസ് കമ്പനിയിൽ ഉദ്യോഗസ്ഥനാണ് രാജീവ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു വിവാഹം.

ഏറെ നാളെത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങ് നടന്നിരുന്നു. ഇതിനിടയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുമുണ്ട്. വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയ ചിത്രങ്ങളും വീഡിയോയുമൊക്കെ ആതിര ഇൻസ്റ്റ സ്റ്റോറിയാക്കിയിരുന്നു. ഇന്നലെ മെഹന്തി ചടങ്ങിന്‍റേയും, വിവാഹ പാർട്ടിയുടെയും ചിത്രങ്ങളും വീഡിയോയും സുഹൃത്തുകൾക്ക് ഒപ്പമുള്ള ഡാൻസുമൊക്കെ ആതിര പങ്കുവെച്ചിരുന്നത് ഏറെ ശ്രദ്ധേയമായിരുന്നു. പ്രീ വെഡിങ് ഫോട്ടോഷൂട്ടും താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.

വിവാഹവാർത്ത ആതിര തന്നെയാണ് കഴിഞ്ഞ ദിവസം ആരാധകരുമായി പങ്കുവെച്ചത്.നവംബർ 9 നു ആണ് തന്റെയും രാജീവിന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിന്. പ്രത്യേകിച്ച് ഒരുക്കങ്ങൾ ഒന്നും ഇല്ല. വിവാഹ വസ്ത്രങ്ങൾ ഒക്കെയും സെറ്റ് ചെയ്തു. അടുത്ത മാസം ഒന്നിനും രണ്ടിനും ഒക്കെ ഷൂട്ട് ഉണ്ടാകും. വിവാഹശേഷവും ഞാൻ അനന്യ ആയി ഉണ്ടാകും. വിവാഹം കഴിഞ്ഞു പതിനഞ്ചുമുതൽ പുതിയ ഷെഡ്യൂളും ആരംഭിക്കുമെന്ന് ആതിര പറഞ്ഞു. വിവാഹത്തിന്റെ സന്തോഷം ഉണ്ടെങ്കിലും മൂന്നാമത്തെ ചേച്ചി വിദേശത്താണ്, ചേച്ചിക്ക് വിവാഹത്തിന് പങ്കെടുക്കാൻ കഴിയില്ല. അത് സങ്കടം തരുന്ന ഒന്നാണ്. ബാക്കി രണ്ടു ചേച്ചിമാരും നാട്ടിൽ എത്തിയിട്ടുണ്ട്, എങ്കിലും കുഞ്ഞുകുട്ടികൾ ഉള്ളത് കൊണ്ട് ഒരു വലിയ ഫാമിലി ഫങ്ങ്ഷൻ ഒന്നും ഉണ്ടാകില്ല ലളിത വിവാഹം ആയിരിക്കും എന്നും ആതിര പറഞ്ഞിരുന്നു